വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷപ്രതിഷേധം, കോലം കത്തിച്ചു, പിന്നില്‍ രാഷ്ട്രീയ അജന്‍ഡ: സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. ബിരിയാണി ചെമ്പുമായായിരുന്നു മാര്‍ച്ച് നടത്തിയത്.
അതേ സമയം ഇതുവരേ പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പ്രതിഷേധം കനക്കുകയാണെന്നറിഞ്ഞപ്പോള്‍ പ്രസ്താവനയുമായി പിണറായി വിജയന് രംഗത്തെത്തി. ആരോപണത്തില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും അസത്യം വീണ്ടും ജനമധ്യത്തില്‍ പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഗൂഢമായ ആരോപണങ്ങളിലൂടെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന് 2016-ല്‍ നടത്തിയ വിദേശസന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് നടത്തിയത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകള്‍ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."