അഞ്ച് ഘട്ടങ്ങളിലായി തുറക്കാം; മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച്ച മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ്
ന്യൂഡല്‍ഹി: തിങ്കളാഴ്ച്ച മുതല്‍ അഞ്ച് ഘട്ടങ്ങളായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ മഹാരാഷ്ട്ര.പോസിറ്റിവിറ്റി നിരക്കിന്റെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗത്തിന്റെയും അടിസ്ഥാനത്തില്‍ ജില്ലകളെ അഞ്ചായി തരംതിരിച്ചാണ് ഇളവുകള്‍ അനുവദിക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയുള്ള 25 ശതമാനത്തില്‍ താഴെ മാത്രം ഓക്സിജന്‍ കിടക്കള്‍ ഉപയോഗിക്കുന്ന ജില്ലകളെ ലെവല്‍ 1 ല്‍ ഉള്‍പ്പെടുത്തും. ലെവല്‍ 1 ലുള്ള ജില്ലകളില്‍ കടകള്‍, മാളുകള്‍, റസ്റ്റോറന്റുകള്‍, സിനിമ തിയറ്ററുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ തുറക്കാന്‍ അനുമതിയുണ്ട്.
പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയാണെങ്കിലും 25 മുതല്‍ 40 ശതമാനം വരെ ഓക്സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകളാണ് ലെവല്‍ 2 ല്‍ ഉള്‍പ്പെടുക. ഇവിടെ 50% പേരെ ഉള്‍പ്പെടുത്തി വിവാഹങ്ങളും കൂടിച്ചേരലുകളും അനുവദിച്ചിട്ടുണ്ട്.
അഞ്ച് മുതല്‍ 10 വരെ പോസിറ്റിവിറ്റി നിരക്കുള്ള 40-60 ശതമാനം ഓക്സിജന്‍ കിടക്കകള്‍ ഉപയോഗത്തിലുള്ള ജില്ലകളില്‍ മൂന്നാം ലെവലിലും കൊവിഡ് വ്യാപനം അതിലും രൂക്ഷമായ ജില്ലകള്‍ മറ്റ് രണ്ടു ലെവലുകളിലുമാണു വരുന്നത്. ഇവിടെ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാവുകയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."