ചെറിയ പെരുന്നാൾ ആഘോഷം; സ്വകാര്യ സ്കൂളുകളുടെ അവധി ഷെഡ്യൂൾ പ്രഖ്യാപിച്ച് ദുബായ്
ചെറിയ പെരുന്നാൾ ആഘോഷം; സ്വകാര്യ സ്കൂളുകളുടെ അവധി ഷെഡ്യൂൾ പ്രഖ്യാപിച്ച് ദുബായ്
ലോകമാസകലമുള്ള വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കാൻ ഇനി തുച്ഛമായ ദിനരാത്രങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. യു.എ.യിലും പെരുന്നാൾ ആഘോഷങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി മുന്നേറുകയാണ്.
പെരുന്നാൾ ആഘോഷങ്ങൾക്കായി ദുബായിലെ സ്വകാര്യ സ്കൂളുകൾ ഏപ്രിൽ 20ന് അടക്കും. ചെറിയ പെരുന്നാൾ അനുബന്ധിച്ച ഒരാഴ്ച്ചക്കാലത്തോളം നീണ്ട് നിൽക്കുന്ന അവധി ആഘോഷങ്ങക്കായിട്ടാണ് സ്വകാര്യ സ്കൂളുകൾ ദുബായിൽ അടച്ചത്.
ഏപ്രിൽ 20മുതൽ ശവ്വാൽ മൂന്ന് വരെയാണ് ദുബായിൽ സ്വകാര്യ സ്കൂളുകൾക്ക് അവധിയുണ്ടാവുക എന്നാണ് എമിറേറ്റ്സ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി (KHDA) ട്വിറ്ററിൽ കുറിച്ചത്.ഏപ്രിൽ 20ന് ചന്ദ്രക്കല നിരീക്ഷിച്ചതിന് ശേഷമാകും ശവ്വാൽ മാസാരംഭത്തെക്കുറിച്ച് തീരുമാനമെടുക്കുകയെന്നും KHDA പറഞ്ഞു.
രാജ്യത്തുള്ള എല്ലാ മുസ്ലിങ്ങളോടും പിറ കണ്ടാൽ അറിയിക്കണമെന്നും യു.എ.ഇ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ചന്ദ്രപ്പിറവി ദർശിക്കാനായി രൂപം നൽകിയ ഹിലാൽ കമ്മിറ്റി രാജ്യത്തെ എല്ലാ മുസ്ലിങ്ങളോടും ചന്ദ്രപ്പിറ ദൃശ്യമായാൽ 026921166 എന്ന നമ്പറിൽ അറിയിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാഴാഴ്ച പിറ കണ്ടാൽ ചെറിയ പെരുന്നാൾ ശനിയാഴ്ചയും, പിറ ദൃശ്യമായില്ലെങ്കിൽ പെരുന്നാൾ ശനിയാഴ്ചയും ആയിരിക്കും ഉണ്ടായിരിക്കുക.
കഴിഞ്ഞ വർഷവും എമിറേറ്റ്സിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ദീർഘമായ ഒരു പെരുന്നാൾ അവധിക്കാലം തന്നെ ലഭിച്ചിരുന്നു. മെയ് 2 മുതൽ മെയ് ഒമ്പത് വരെ നീണ്ട് നിൽക്കുന്ന അവധിക്കാലമായിരുന്നു കഴിഞ്ഞ വർഷം എമിറേറ്റ്സിലെ സ്കൂൾ കുട്ടികൾക്ക് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."