' ഉരുക്കുകോട്ടയിൽ അപരപിതൃത്വം എന്തിന്..' പ്രതിപക്ഷ നേതാവിന് പരോക്ഷ വിമർശനവുമായി യൂത്ത് കോൺ. നേതാവിന്റെ കവിത
നടപടി വേണമെന്ന് ആവശ്യം
തിരുവനന്തപുരം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ തലസ്ഥാന നഗരത്തിൽ വിവിധയിടങ്ങളിൽ ഉയർന്നതിനു പിന്നാലെ, പ്രതിപക്ഷ നേതാവിനെ പരോക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവിന്റെ കവിത. 'പഠിക്കാനുണ്ടേറെ' എന്ന തലക്കെട്ടിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ.എസ് നുസൂറാണ് കവിത എഴുതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ആര് തകർത്താലും തകരാത്ത ഉരുക്കുകോട്ടയിൽ പിന്നെന്തിനാണ് അപരപിതൃത്വമെന്ന ചോദ്യമാണ് കവിതയിൽ ഉന്നയിക്കുന്നത്. ഞാൻ എന്നെ നേതാവെന്ന് വിളിച്ചാൽ ഞാനൊരു നേതാവാകുമോ എന്നും ചോദിക്കുന്നു. കവിത സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിച്ച എൻ .എസ് നുസൂറിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം ശംഭു പാൽക്കുളങ്ങര കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."