HOME
DETAILS

675 എ.ഐ ക്യാമറകള്‍ സജ്ജം, ആശങ്കയോടെ ജനം, ജാഗ്രതമതിയെന്ന് അധികൃതര്‍, പരിശോധിക്കുന്നത് ഇവയൊക്കെയാണ്

  
backup
April 20 2023 | 02:04 AM

equipped-with-675-ai-cameras-eyes-are-opening

675 എഐ ക്യാമറകള്‍ സജ്ജം, ആശങ്കയോടെ ജനം

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പ് സജ്ജമാക്കിയ എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ ഇന്ന് മുതല്‍ കണ്ണുത്തുറക്കുമ്പോള്‍ ജാഗ്രത കൈവിടരുതെന്നാണ് മുന്നറിയിപ്പ്. 675 എഐ ക്യാമറകള്‍, 25 പാര്‍ക്കിങ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.
സംസ്‌കാര പൂര്‍ണമായ ഒരു സമൂഹ സൃഷ്ടിയിലൂടെ വേദനാജനകമായ അപകടമരണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നൂതനമായ തുടക്കമായിരിക്കും സാധ്യമാവുകയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതീക്ഷ. അപ്പോഴും സാധാരണക്കാരില്‍ ആശങ്കയെറുകയാണ്. പല നിബന്ധനകള്‍ക്കെതിരേയും പ്രതിഷേധവുമുണ്ട്. അതേ സമയം പരാതികള്‍ ഉണ്ടെങ്കില്‍ ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടാം.

read more: യാത്രികരെ…നില്ല്…എഐ കാമറ എവിടെയൊക്കെ എന്നറിയണ്ടേ…തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ലൊക്കേഷനുകള്‍ അറിയാം...

വാഹനപരിശോധനയില്‍ മാനുഷിക ഇടപെടല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയിലക്യാമറകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പിറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍, ഇരുചക്രവാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്. സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളുമാണ് പരിശോധിക്കപ്പെടുക.
അതോടൊപ്പം വാഹന ഡാറ്റ ബേസില്‍ ഇ ചെല്ലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തി സ്ഥാപിക്കപ്പെട്ടിട്ടുള്ള വിര്‍ച്ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും. ഇത് വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനും മറ്റ് സര്‍വിസുകള്‍ എടുക്കുന്നതിന് ഭാവിയില്‍ പ്രയാസം സൃഷ്ടിച്ചേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടീസുകള്‍ തയ്യാറാക്കി അയക്കുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുന്നതിനും കെല്‍ട്രോണ്‍ ആണ് മോട്ടോര്‍ വാഹന വകുപ്പുമായി കരാറില്‍ ഒപ്പിട്ടിട്ടുള്ളത്.

read more: നിയമംലംഘിക്കുന്നവര്‍ക്കുള്ള പിഴത്തുക അറിയാം

ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍നിന്ന് ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റ് കുറ്റങ്ങള്‍ക്ക് കൂടി നോട്ടീസ് തയാറാക്കി അയക്കാന്‍ കഴിയും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇന്‍ഫ്രാറെഡ് ക്യാമറകളാണ് എന്നുള്ളതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ പറ്റുന്ന രീതിയിലും നിലവിലുള്ള ഒഫന്‍സ് ഡിറ്റക്ഷന്‍ ആട്ടോമാറ്റിക് ആയി തന്നെ കൂടുതല്‍ കാര്യക്ഷമമായും എറര്‍ സംഭവിക്കാത്ത രീതിയിലും സ്വയം അപ്‌ഡേറ്റ് ആവുന്ന രീതിയിലുള്ള ഡീപ്പ് ലേണിംഗ് ടെക്‌നോളജി അനുവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.

read more: എ ഐ ക്യാമറയില്‍ കുടുങ്ങിയാലും പ്രമുഖര്‍ക് ‘ഇളവ്’

സോളാര്‍ എനര്‍ജി ഉപയോഗിച്ചും 4ജി സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവര്‍ത്തിക്കുക. തല്‍ക്ഷണം തന്നെ ദൃശ്യങ്ങള്‍ പ്രധാന കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. ക്യാമറകള്‍ മാറ്റി സ്ഥാപിക്കുന്നത് വളരെ എളുപ്പമാണ്. പ്രധാന കണ്‍ട്രോള്‍ റൂമില്‍നിന്ന് എല്ലാ ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യാനാകും. അവിടെനിന്ന് നോട്ടീസ് തയ്യാറാക്കി വാഹനം ഉടമകള്‍ക്ക് നല്‍കുകയും ചെയ്യാം.

675 എഐ ക്യാമറകള്‍ സജ്ജം, ആശങ്കയോടെ ജനം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago