എംബാപ്പെയാണ് താരം
ലോകത്തെ മൂല്യമേറിയ
ഫുട്‌ബോൾ താരങ്ങളിൽ
എംബാപ്പെ ഒന്നാമത്
ബേൺ
ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോൾ താരങ്ങളിൽ പി.എസ്.ജി സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ ഒന്നാമത്. സ്വിസ് ഗവേഷണ ഗ്രൂപ്പായ സി.ഐ.ഇ.എസ് ഫുട്‌ബോൾ ഒബ്‌സർവേറ്ററിയുടെ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. റയലിന്റെ വിനിഷ്യസ് ജൂനിയറും സിറ്റി തട്ടകത്തെത്തിച്ച എർലിങ് ഹാളണ്ടുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പി.എസ്.ജിയുമായി മൂന്ന് വർഷത്തെ കരാർ പുതുക്കിയതോടെ എംബാപ്പെയുടെ മൂല്യം 206 ദശലക്ഷം യൂറോയായി (1705 കോടി രൂപ) വർധിക്കുകയായിരുന്നു. വിനിഷ്യസ് ജൂനിയർ- 1538 കോടി രൂപ, ഹാളണ്ട്- 1,266 കോടി രൂപ എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ വിപണി മൂല്യം.
ട്രാൻസ്ഫർ കൈമാറ്റത്തിൽ റെക്കോഡ് വിലയുമായി (1842 കോടി രൂപ) പി.എസ്.ജിയിൽ എംബാപ്പെയുടെ സഹതാരം നെയ്മർ മുന്നിലുണ്ടെങ്കിലും കളിക്കാരന്റെ വയസ്, പ്രകടനം, കരിയർ പുരോഗതി, കരാർ കാലാവധി എന്നിവ വിലയിരുത്തിയാണ് ഫുട്‌ബോൾ ഒസർവേറ്ററി ഇത്തരമൊരു പഠനം നടത്തിയത്. പ്രീമിയർ ലീഗ് താരങ്ങളാണ് ഇതിൽ നേട്ടം കൊയ്തത്. ആദ്യ 100ൽ 41 പേരും പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."