HOME
DETAILS

അല്‍ബിര്‍റ് വിദ്യാഭ്യാസത്തിന്റെ കാലികപ്രസക്തി

  
backup
June 05 2021 | 18:06 PM

952225433253-2
വിശ്വാസ ആദര്‍ശ സംഹിതകളില്‍ വെള്ളംചേര്‍ക്കാതെ കാലത്തിനൊപ്പം സഞ്ചരിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അതിന്റെ കീഴിലുള്ള വിദ്യാഭ്യാസ ബോര്‍ഡ് ഏറെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ സംരംഭത്തിന് തുടക്കംകുറിച്ചത്. പഴമയും തനിമയും നിലനിര്‍ത്തിക്കൊണ്ടുതന്നെ സമകാലിക സാഹചര്യത്തില്‍ സമുദായത്തിന്റെ നന്മയും സമുദ്ധാരണവും സമസ്ത ലക്ഷ്യംവയ്ക്കുന്നു.
ലോകത്ത് ധാരാളം പ്രീ സ്‌കൂളുകളും വ്യത്യസ്ത കരിക്കുലവും നിലവിലുണ്ട്. അവയെക്കുറിച്ചുള്ള വിശദമായ പഠനങ്ങളിലൂടെ അല്‍ബിര്‍റ് സംവിധാനത്തിന്റെ പ്രാരംഭദശയില്‍ അക്കാദമിക് ബോര്‍ഡ് കടന്നുപോയിട്ടുണ്ട്. പശ്ചാത്യ പൗരസ്ത്യ രാജ്യങ്ങളിലെ പ്രീ പ്രൈമറി കരിക്കുലം, അറേബ്യന്‍നാടുകളിലെ പഠനരീതികള്‍ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിന്ന് നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനിക വിദ്യാഭ്യാസ രംഗത്തെ പ്രവണതകളില്‍ ഫലപ്രദമായതിനെ പ്രയോഗത്തില്‍ വരുത്താന്‍ അല്‍ബിര്‍റ് പദ്ധതിയാവിഷ്‌കരിച്ചു. വിദേശ രാജ്യങ്ങളിലെ വ്യത്യസ്ത പഠന രീതികളില്‍ നിന്ന് ഭിന്നമായി രാജ്യത്തെ ഭരണഘടനയും ഭരണകൂടവും അനുശാസിക്കുന്ന ഗുണകരവും പ്രായോഗികവുമായ മാര്‍ഗത്തിലൂടെ മാത്രമേ നമുക്ക് സഞ്ചരിക്കാനാവൂ എന്ന നയസമീപനമാണ് സമസ്ത സ്വീകരിച്ചത്.
 
ഇബ്‌നു അബ്ബാസ് നിവേദനംചെയ്ത ഒരു ഹദീസില്‍ കാണാം. പ്രവാചകന്‍ നിര്‍ദേശിച്ചു. 'നിങ്ങള്‍ സ്വന്തം സന്താനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരെ നല്ല പെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക'.
 
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം. 'ഒരു പിതാവ് പുത്രന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം സല്‍ പെരുമാറ്റം പഠിപ്പിക്കലാണ്'
ജീവിതായോധന മേഖലയില്‍ തിരക്കിട്ടു നീങ്ങുന്ന ഏതൊരു പിതാവിനും തന്റെ മക്കളെ സമയബന്ധിതമായി ജീവിതചിട്ടകളും ഇസ്‌ലാമിക ചര്യകളും പഠിപ്പിക്കാന്‍ കഴിയണമെന്നില്ല. ഈ കുറവ് നാം പരിഹരിക്കുന്നത് നമ്മുടെ സന്താനങ്ങളെ കലാലയങ്ങളില്‍ ചേര്‍ത്തു പഠിപ്പിക്കുന്നതിലൂടെയാണ്.
കാലിക സമൂഹത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നതിന് മതപഠനത്തോടൊപ്പമുള്ള ഭൗതിക പഠനമാണ് ആവശ്യമായിട്ടുള്ളത്. കേവല ഭൗതിക വിദ്യകൊണ്ട് നാം ഉദ്ദേശിക്കുന്ന ഗുണഫലം നമ്മുടെ മക്കള്‍ക്ക് ലഭിക്കില്ലെന്ന് ഗൗരവത്തോടെ തിരിച്ചറിയണം. ചെറുപ്പകാലം മുതല്‍ക്കു തന്നെ ഈ ബോധന രീതിയാണ് മക്കള്‍ക്ക് നല്‍കുന്നതെങ്കില്‍ ഗുണപരമായ മാറ്റങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പ്രകടമായി കാണാം.
പ്രീ പ്രൈമറി തലം മുതല്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇത്തരമൊരു സംവിധാനം ആവിഷ്‌കരിച്ച അല്‍ബിര്‍റ് പ്രതീക്ഷാജനകമായി മുന്നേറുകയാണ്. എന്തിനാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം എന്ന ചോദ്യത്തിന് ആധുനിക വിദ്യാഭ്യാസ ശാസ്ത്ര വിഭാഗം നല്‍കുന്ന മറുപടി ഇപ്രകാരമാണെന്ന് കാണാം.
 
The Purpose of Preprimary education is to support childrens' growth in to humanity and in to ethically responsible membership of soceity and to provide them knowledge and skill needed in Iife.
 
കേവലം വിജ്ഞാന സമ്പാദനമല്ല; മറിച്ച് മനുഷ്യത്വം വളര്‍ത്തിയെടുക്കലും ധാര്‍മിക ഉത്തരവാദിത്ത ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കലുമാണ് ഉദ്ദേശ്യമെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ ലക്ഷ്യത്തിലേക്ക് വളരുന്ന സമൂഹത്തെ വഴി നടത്തുകയാണ് അല്‍ബിര്‍റിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം, ധാര്‍മികത, ആദര്‍ശ ബോധം, നേതൃ അനുസരണ, പൂര്‍വിക മഹാന്മാരോടുള്ള ആദരവ് എന്നിവയെല്ലാം നിലനിര്‍ത്തിക്കൊണ്ടു തന്നെ സമസ്തയുടെ തണലില്‍ വളര്‍ന്നുവരുന്ന ഒരു സംഘം വിദ്യാര്‍ഥികളെ അല്‍ബിര്‍റ് സംഭാവന ചെയ്യുന്നു.
 
കുട്ടികളുടെ ചെറുപ്രായം മുതല്‍ നല്‍കേണ്ട പരിപാലനത്തിന്റെയും പരിശീലനത്തിന്റെയും വഴികളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുകയാണ് അല്‍ബിര്‍റ് ചെയ്തത്. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെയുള്ള പ്രവര്‍ത്തനാധിഷ്ഠിത പഠനരീതികള്‍ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ അറിവനുഭവങ്ങളെ ആര്‍ജിച്ചെടുക്കാന്‍ പാകപ്പെടുത്തുകയാണ് ചെയ്യുന്നത്. കളി രീതിയിലൂടെ രസകരമായി കുട്ടികളില്‍ അറിവ് പകരുന്ന ഈ പ്രക്രിയയെ സമുദായം രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ശിശു മന:ശാസ്ത്രം, ബോധന രീതി ശാസ്ത്രം, ഐ.സി.ടി, സ്‌കൂള്‍ മാനേജ്‌മെന്റ്, ഇന്‍ക്ലൂസിവ് എഡ്യൂക്കേഷന്‍ എന്നിവയില്‍ പരിശീലനം നേടിയ അധ്യാപികമാര്‍ ക്ഷമയോടെ നിസ്വാര്‍ഥമായി ഈ മേഖലയില്‍ സേവനം ചെയ്യുന്നു. നിത്യജീവിതത്തിലെ അനുഷ്ഠാനങ്ങള്‍, ജീവിത മര്യാദകള്‍, നൈപുണികള്‍ എന്നിവ സഹ പഠിതാവിലൂടെയും മാതൃകകളായ അധ്യാപികമാരിലൂടെയും സേവികമാരിലുടെയും വിദ്യാര്‍ഥികളില്‍ എത്തിച്ചേരുന്നു.
 
വിശുദ്ധ ഖുര്‍ആന്‍ മന:പാഠത്തിനും തജ്‌വീദ് നിയമപ്രകാരമുള്ള ഖുര്‍ആന്‍ പാരായണത്തിനും ഊന്നല്‍ നല്‍കിയുള്ള അല്‍ബിര്‍റ് ക്ലാസുകളില്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട അദ്കാറുകളും വിശുദ്ധ ഹദീസ് വചനങ്ങളും ഉച്ചാരണ ശുദ്ധിയോടെ പരിശീലിപ്പിക്കുകയാണ്. അറബി ഭാഷാ പഠനം, ഇംഗ്ലീഷ്, പരിസര പഠനം, ഗണിതം, മലയാളം തുടങ്ങിയവ പ്രീ പ്രൈമറിയിലെയും ഹിന്ദി, ഐ.ടി, പൊതുവിജ്ഞാനം എന്നിവ പ്രൈമറിയിലെയും പാഠ്യവിഷയമാണ്.
 
വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണ് പാഠപുസ്തകങ്ങളുടെ ശില്‍പശാലകള്‍ നടന്നുവരുന്നത്. അവ അപ്‌ഡേറ്റ് ചെയ്യുന്നതിന് പ്രാപ്തരായ ഫാക്കല്‍റ്റികളെ അല്‍ബിര്‍റ് ഉപയോഗപ്പെടുത്തുന്നു. ശക്തമായ മോണിറ്ററിങ് സംവിധാനവും സ്ഥാപനത്തിലെ അക്കാദമിക് മികവുകളുടെ പരിശോധനയും മെച്ചപ്പെട്ട പഠനാന്തരീക്ഷം വിദ്യാലയങ്ങളില്‍ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്നു. രക്ഷിതാക്കളുമായി മാസംതോറും അധ്യാപികമാര്‍ക്ക് സംവദിക്കാനുള്ള അവസരമാണ് ഫാമിലി മീറ്റിലൂടെ സാധ്യമാകുന്നത്. ദൈനംദിന നടപടിക്രമങ്ങളില്‍ പി.ടി.എകളുടെ ഇടപെടലുകളും രക്ഷിതാക്കള്‍ക്ക് നല്‍കിവരുന്ന പാരന്റിങ്ങും ശ്രദ്ധേയമാണ്.
 
മികച്ച സ്ഥാപനങ്ങള്‍ക്ക് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡും അധ്യാപികമാര്‍ക്ക് മെന്റര്‍ ഓഫ് ദി ഇയര്‍, ബെസ്റ്റ്‌മെന്റര്‍, ബെസ്റ്റ് പെര്‍ഫോര്‍മെന്‍സ് അവാര്‍ഡുകളും നല്‍കിവരുന്നു. രക്ഷിതാക്കള്‍ക്കും അധ്യാപികമാര്‍ക്കും കുട്ടികള്‍ക്കും ടാലന്റ് ടെസ്റ്റ് നടത്തുന്ന ഏക വിദ്യാഭ്യാസ സംരംഭമാണ് അല്‍ബിര്‍റ്. രണ്ട് വര്‍ഷം പ്രീ പ്രൈമറി പഠനം പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക് കോണ്‍വൊക്കേഷന്‍ പ്രോഗ്രാമുകളില്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് തുടര്‍പഠനത്തിന് അയക്കുന്നത്.
 
അല്‍ബിര്‍റ് സ്‌കൂള്‍സിന്റെ മികവ് എടുത്തുകാണിക്കുന്ന ശ്രദ്ധേയമായ പരിപാടിയാണ് അല്‍ബിര്‍റ് കിഡ്‌സ് ഫെസ്റ്റ്. പാഠ്യവിഷയങ്ങളില്‍ പഠിതാവിന്റെ പെര്‍ഫോര്‍മന്‍സ് കഴിഞ്ഞകാലങ്ങളില്‍ അത്ഭുതാവഹമായിരുന്നു. അതിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് അല്‍ബിര്‍റ് മുന്നോട്ടുപോകുന്നു. രക്ഷിതാക്കള്‍ അല്‍ബിര്‍റില്‍ കുട്ടികളെ ചേര്‍ക്കുന്നതിനും സീറ്റ് ലഭ്യമാകുന്നതിനും മത്സരിക്കുകയാണ്. കര്‍ണാടകയിലും സലാലയിലുമെല്ലാം പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍റ് വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനത്തിന് രക്ഷിതാക്കളുടെ താല്‍പര്യം, കൂടുതല്‍ വിദ്യാലയങ്ങള്‍ അഫിലിയേഷന് വേണ്ടി സമീപിക്കുന്നത് എന്നിവ കരിക്കുലത്തിന് പൊതുസമൂഹത്തിലുള്ള സ്വീകാര്യതയാണ് വിളിച്ചറിയിക്കുന്നത്. പ്രൈമറി നാലാംതരം ഈ ജൂണില്‍ പ്രവര്‍ത്തനക്ഷമമാവുകയാണ്. നിയോസിന്റെ അംഗീകാരമുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മാത്രമാണ് പ്രൈമറി പ്രവര്‍ത്തിച്ചുവരുന്നത്. ഈ പഠനം സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലേക്ക് കൂടി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സമസ്തക്കു കീഴിലുള്ള ഏറ്റവും ശ്രദ്ധേയവും കാലികവുമായ വിദ്യാഭ്യാസ സംരംഭമാക്കി അല്‍ബിര്‍റിനെ മാറ്റുമെന്നതില്‍ തര്‍ക്കമില്ല.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago