വിളംബര ഘോഷയാത്ര നാളെ
ഗുരുവായൂര്‍: അഷ്ടമിരോഹിണി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ ഗുരുവായൂരില്‍ അവതാരവിളംബര ഘോഷയാത്ര നടത്തും.വൈകൂന്നേരം അഞ്ചിന് മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് നഗരംചുറ്റി രാത്രി 8.30ന് ഗുരുവായൂര്‍ക്ഷേത്രസന്നിധിയില്‍ സമാപിക്കും.
വിവിധ ദേശങ്ങളിലെ 101 കലാരൂപങ്ങളും,നാടന്‍കലാരൂപങ്ങളും,ക്ഷേത്രകലകളും ഘോഷയാത്രയില്‍ പങ്കെടുക്കും. കൂടാതെ ചൈതന്യരഥം, ശ്രീക്രൃഷ്ണരഥം, ഗജവീരന്‍മാര്‍, ഗോപികാനൃത്തങ്ങള്‍, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തങ്ങള്‍, മയൂരനൃത്തം, പൂരക്കളി, തുള്ളല്‍ത്രയം, കരകാട്ടം, കളരിപ്പയറ്റ്, മുത്തുക്കുടകള്‍,കോല്‍ക്കളി, 1001 മഹിളകള്‍ പങ്കെടുക്കുന്ന താലപ്പൊലി, ചെണ്ടമേളം, പഞ്ചവാദ്യം, നാദസ്വരം എന്നിവയുംഘോഷയാത്രയില്‍ അണിനിരക്കും. നിറപറയും നിലവിളക്കും പുഷ്പവൃഷ്ടിയും തോരണവുമായി ഘോഷയാത്രയ്ക്ക് വഴിനീളെ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
ഘോഷയാത്രയില്‍ നെയ്യപ്പവും പാല്‍പ്പായസവും പ്രസാദമായി വിതരണം ചെയ്യും. ഘോഷയാത്രയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി ഭാരവാഹികളായ വി.കെ.എസ്.ഉണ്ണി, അഡ്വ.പി.ഭാസ്‌കരന്‍,അഡ്വ.മുള്ളത്ത് വേണുഗോപാലന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."