പെരുന്നാൾ: തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി; വിദേശികൾ ഉൾപ്പെടെ ഇരുന്നൂറോളം പേർക്ക് മോചനം
മസ്‌കത്ത്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിച്ച് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. 198 തടവുകാരെയാണ് ഈദ് ദിനത്തോട് അനുബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചിപ്പിച്ചത്. വിവിധ കേസുകളിൽ ഉള്ളവർ മോചിപ്പിക്കപ്പെട്ടവരിൽ ഉണ്ട്.
പരിശുദ്ധമായ റമദാൻ വിടവാങ്ങുന്നതിനോടും പെരുന്നാൾ എത്തുന്നതിനോടും അനുബന്ധിച്ചാണ് കുറ്റവാളിയായി ജയിലിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞിരുന്നവർക്ക് മോചനം നൽകിയത്. ആകെ മോചിതരായ 198 പേരിൽ 89 പേര്‍ വിദേശികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. ബാക്കിയുള്ളവർ ഒമാൻ സ്വദേശികളാണ്.
വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനം നൽകിയത്. ഗുരുതരമല്ലാത്ത കുറ്റം ചെയ്തവരാണ് അധികം പേരും. പെരുന്നാൾ അവരുടെ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ കൂടി ഉദ്ദേശിച്ചാണ് പെരുന്നാളിന് മുൻപ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം അനുവദിച്ചത്.
sultan haitham bin tariq released
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."