'സത്യമായും ബി.ജെ.പി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു' പരിഹസിച്ച് മഹുവ മൊയിത്ര
ന്യൂഡല്‍ഹി: പ്രവാചക നിന്ദയെ തുടര്‍ന്ന് പ്രതിരോധത്തിലായപ്പോള്‍ തങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നുവെന്ന പാര്‍ട്ടി പ്രസ്താവനയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് പ്രതികരണം. ബി.ജെ.പിക്ക് മുസ്‌ലിം ജനപ്രതിനിധികളില്ലാത്തും നിലവിലുള്ളവരുടെ കാലാവധി കഴിയുന്നതോടെ ബി.ജെ.പിക്ക് മുസ്‌ലിം അംഗമുണ്ടാകില്ലെന്നതുമായ ദി വയര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
''വയര്‍ ജൂണ്‍ ഏഴിന് റിപ്പോര്‍ട്ട് ചെയ്യുന്നു. ബി.ജെ.പിക്ക് രാജ്യസഭയിലോ ലോക്‌സഭയിലോ ഒരു മുസ്‌ലിം എം.പി പോലുമുണ്ടാകില്ല. 31 സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഒരു മുസ്‌ലിം എം.എല്‍.എ പോലുമില്ല. 200 ദശലക്ഷമുള്ള, 15 ശതമാനം ജനസംഖ്യയുള്ള വിഭാഗത്തിന് ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രാതിനിധ്യമില്ല. സത്യമായും ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു'' എന്നിങ്ങനെയായിരുന്നു ട്വീറ്റ്.
Wire reports as of tonight, June 7th, BJP will have NO Muslim MPs in either LS or RS.
— Mahua Moitra (@MahuaMoitra) June 7, 2022
And NO Muslim MLAs in any of 31 states & UTs.
So 200mm people, 15% of population not represented in “largest political” party.
Truly, BJP respects “all religions”.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."