കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണം: പി.എ മാധവന്‍
തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തുകയും മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യുകയും സര്‍വീസിലുള്ള അധ്യാപകര്‍ക്ക് ശമ്പളം നല്‍കുകയും വിലക്കയറ്റം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.എ മാധവന്‍ സര്‍ക്കാരുകളോട് അഭ്യര്‍ഥിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സെറ്റോയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് സെറ്റോ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്‍മാന്‍ കെ.പി.ജോസ് അധ്യക്ഷനായി. എന്‍.ജി.ഒ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.കെ.ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ.ജോണ്‍, ജില്ലാ കണ്‍വീനര്‍ എ.എം.ജെയ്‌സന്‍, എച്ച്.എസ്.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ഡോ.എസ്.എന്‍ മഹേഷ് ബാബു, കെ.ജി.ഒ.യു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം മൂര്‍ഷിദ്, ജില്ലാ പ്രസിഡന്റ് എസ്.രാമദാസ്, കലാമണ്ഡലം യൂനിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി ജയചന്ദ്രന്‍, കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷോബി, എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, കെ.എ.യു.ഇ.യു. സെക്രട്ടറി ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."