പെട്രോളില്‍ 'സെഞ്ച്വറി' യടിക്കാന്‍ തിരുവനന്തപുരം; തുടര്‍ക്കഥയായി ഇന്ധന വിലവര്‍ധന
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധനവ് തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഞായറാഴ്ച വര്‍ധിച്ചത്. 36 ദിവസത്തിനിടെ 20ാം ദിവസമാണ് ഇന്ധന വില കൂട്ടിയത്.
വില കൂട്ടിയതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പെട്രോള്‍ വില 97 കടന്നു. പെട്രോള്‍ വില ലിറ്ററിന് 97.01 രൂപയും ഡീസലിന് 92.34 രൂപയുമായി ഉയര്‍ന്നു. കോഴിക്കോട്ട് പെട്രോള്‍ വില 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ് വില.
ഈ വര്‍ഷം മാത്രം പെട്രോള്‍ -ഡീസല്‍ വില 45 ലേറെ തവണയാണ് വര്‍ധിപ്പിച്ചത്. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 100 കടന്നിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ഉയരുന്നതിന്റെ ആനുപാതികമായാണ് ഇന്ത്യയിലെ വിലക്കയറ്റം എന്നാണ് എണ്ണക്കമ്പനികളുടെ വാദം. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ധനവിലയില്‍ വീണ്ടും തുടര്‍ച്ചയായ വര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."