HOME
DETAILS

കൊടകര കള്ളപ്പണക്കേസ്: അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും, ധര്‍മരാജനുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു

  
backup
June 06 2021 | 04:06 AM

kerala-kodakara-bjp-money-laundering-case-investigation-into-k-surendrans-son456

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം. സുരേന്ദ്രന്റെ മകന്‍ കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനുമായി ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.

ധര്‍മ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലിസ് ശേഖരിച്ച മൊഴിയിലാണ് ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്. സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട് കണ്ടിരുന്നോ എന്ന് അറിയില്ലെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.

ഇതോടെ കെ സുരേന്ദ്രനിലേക്കും പൊലിസ് അന്വേഷണം എത്താനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പുയരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതിനിടെ, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി കോര്‍കമ്മറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. കുഴല്‍പ്പണകേസില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. പി.കെ കൃഷ്ണദാസും എം.ടി രമേശും അടക്കമുള്ള നേതാക്കളുടെ മൗനം അവസാനിപ്പിക്കാനും പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ എല്ലാവരെയും രംഗത്തിറക്കാനുമുള്ള ശ്രമമായിരിക്കും യോഗത്തിലുണ്ടാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago