ഒളിംപിക് മെഡല്‍ ജേതാക്കള്‍ക്ക് ഷിഫ അല്‍ജസീറ 10 പവന്‍ സ്വര്‍ണമെഡല്‍ സമ്മാനിക്കും
മനാമ: ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ താരങ്ങളെ ഗള്‍ഫിലെ പ്രമുഖ മെഡിക്കല്‍ ശൃംഖലയായ ഷിഫ അല്‍ ജസീറ ആദരിക്കും.
റിയോയില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി ബാഡ്മിന്റണില്‍ വെള്ളിമെഡല്‍ നേടിയ പി വി സിന്ധുവിനും ഗുസ്തിയില്‍ ബ്രോണ്‍സ് കരസ്ഥമാക്കിയ സാക്ഷി മാലികിനും അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സ്വര്‍ണമെഡല്‍ സമ്മാനിക്കുമെന്നു ചെയര്‍മാന്‍ ഡോ. കെ ടി റബീഉള്ള അറിയിച്ചു.
ഒളിംപിക് വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായ സിന്ധുവിനും 58 കിലോ വിഭാഗത്തില്‍ പോരാടി ബ്രോണ്‍സ് കരസ്ഥമാക്കിയ സാക്ഷി മാലിക്കിനും 10 പവന്‍ വീതമുള്ള സ്വര്‍ണമെഡലുകളാണു സമ്മാനിക്കുക.
വ്യക്തികളുടെ സമഗ്ര വളര്‍ച്ചയ്ക്കു സ്‌പോര്‍ട്‌സും ഗെയിംസും നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നു ഡോ. റബീഉള്ള പറഞ്ഞു.
തന്റെ ഗ്രാമമായ മലപ്പുറം ജില്ലയിലെ കോഡൂരില്‍ കായിക പ്രോല്‍സാഹനത്തിന് അദ്ദേഹം നിരവധികാര്യങ്ങള്‍ ചെയ്യുന്നു. ഒളിംപിക്‌സില്‍ പങ്കെടുത്ത് ഏക മലയാളി വനിതാ സോഫ്റ്റ്ബാള്‍ താരമായ കോട്ടക്കല്‍ സ്വദേശിനി ഐഷയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അ്‌ദ്ദേഹമാണ്. കോഡൂരില്‍ അദ്ദേഹം സ്ഥാപിച്ച ഫുട്ബാള്‍ ഗ്രൗണ്ട് അദ്ദേഹത്തിന്റെ കായിക സ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."