HOME
DETAILS
MAL
ദുരിതാശ്വാസ സാമഗ്രികള്‍ അടിച്ചുമാറ്റിയെന്ന് പരാതി; ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്
backup
June 06 2021 | 05:06 AM
കൊല്‍ക്കത്ത: ദുരിതാശ്വാസ സാമഗ്രികള്‍ അടിച്ചുമാറ്റിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസ്. കാന്തി മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയുടെ പരാതിയിലാണ് കാന്തി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൂര്‍വ മേഥിനിപൂരിലെ മുന്‍സിപ്പാലിറ്റി ഓഫീസില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ദുരിതാശ്വാസ സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് പരാതിക്കാരന് ആരോപിക്കുന്നത്.
ദുരിതാശ്വാസ സാമഗ്രികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വകമാറ്റിയെന്ന് ബി.ജെ.പി ആവര്‍ത്തിക്കുമ്പോഴാണ് ഇതേ പേരില്‍ സുവേന്ദുവിനെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."