HOME
DETAILS
MAL
പൊലിസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും; ബി.ജെ.പിയുടെ ഭീഷണിയുണ്ടെന്നും സുന്ദര
backup
June 06 2021 | 06:06 AM
കാസര്‍കോട്: തന്റെ വെളിപ്പെടുത്തലിനുശേഷം ബിജെപി ഭീഷണിപ്പെടുത്തുന്നതായി മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദര. പണം വാങ്ങിയിട്ടില്ലെന്ന് പറയാന്‍ അവര്‍ അമ്മയോട് ആവശ്യപ്പെട്ടതായും സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.
പൊലിസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാങ്ങിയത് തെറ്റാണ്. പണം ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ല. ആരുടേയും സമ്മര്‍ദം മൂലമല്ല ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും സുന്ദര പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന് ബി.ജെ.പി പണവും ഫോണും നല്‍കിയതായി കെ.സുന്ദര ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."