'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്' വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം, മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം, മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി
എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക.
ഇക്കാര്യത്തില്‍ വകുപ്പ് ഡിജിപിയ്ക്ക് പരാതി നല്‍കി.
ലിങ്ക് നല്‍കി രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം. ഇത് വിവരങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം മുതലാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ലിങ്കുകള്‍ പ്രചരിച്ചു തുടങ്ങിയത്.
പൊതുവിദ്യഭ്യാസ വകുപ്പിന്റെ ലോഗോയടക്കം ഉപയോഗിച്ചുള്ള ലിങ്കില്‍ കയറിയാല്‍ പേരും മറ്റ് വിവരങ്ങളും നല്‍കാനും ഒ.ടി.പി വന്ന് വിവരം സ്ഥിരീകരിക്കാനുമാണ് ലിങ്കില്‍ പറയുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പെട്ട് വഞ്ചിതരാകരുതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
free laptop for students fake news alert
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."