ഗോധ്ര ട്രെയിന്‍ തീവെപ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
Godhra train fire: Supreme Court grants bail to 8 life convicts
ന്യൂഡല്‍ഹി: 2002ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടു പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് കോടതിയുടെ നടപടി. മറ്റു നാലു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. 2002ല്‍ നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പ്രതികളായ 31 പേരുടെ ജാമ്യഹരജികളാണ് ഇന്നു കോടതിക്കുമുന്നിലെത്തിയത്. ഇതില്‍ 20 പേര്‍ക്ക് ഗുജറാത്തിലെ വിചാരണാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. വിചാരണാ കോടതിയുടെ വിധിയെ ഗുജറാത്ത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
ഗോധ്ര ട്രെയിന്‍ കത്തിക്കലിനു പിന്നാലെ നടന്ന ഗുജറാത്ത് വംശ ഹത്യയുടെ ഭാഗമായ നരോദ ഗാം കലാപത്തിലെ മുഴുവന്‍ പ്രതികളെയും ഇന്നലെയാണ് ഗുജറാത്തിലെ പ്രത്യേക കോടതി വെറുതെവിട്ടത്. മുന്‍ ബി.ജെ.പി മന്ത്രി മായാ കോട്‌നാനി ഉള്‍പ്പെടെ 67 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മുന്‍ വി.എച്ച്.പി നേതാവ് ജയദീപ് പട്ടേല്‍, മുന്‍ ബജ്രങ്ദള്‍ നേതാവ് ബാബു ബജ്രങ്കി എന്നിവരും അഹ്മദാബാദിലെ പ്രത്യേക കോടതി വെറുതെവിട്ട കൂട്ടത്തിലുണ്ട്.
പ്രത്യേക അന്വേഷണസംഘത്തിന്റെ(എസ്.ഐ.ടി) കേസുകള്‍ അന്വേഷിക്കുന്ന സ്‌പെഷല്‍ ജഡ്ജി എസ്.കെ ബക്ഷിയാണ് കേസ് പരിഗണിച്ചത്. നരോദ ഗാം കലാപകേസില്‍ ആകെ 86 പ്രതികളാണുണ്ടായിരുന്നത്. ഇഥില്‍ 18 പേര്‍ വിചാരണ കാലയളവില്‍ മരിച്ചു. ഒരാളെ നേരത്തെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.
Godhra train fire: Supreme Court grants bail to 8 life convicts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."