സഊദിയില്പുരാതന പള്ളികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
റിയാദ്: സഊദി അറേബ്യയിലെ അല്‍ഖര്‍ജില്‍ അതിപുരാതന കാലത്തെ പള്ളികളുടെയും മറ്റും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സഊദി പുരാവസ്തു വകുപ്പ് വ്യക്തമാക്കി.
സഊദി-ഫ്രാന്‍സ് പുരാവസ്തു ഗവേഷക സംഘമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കൂടുതല്‍ തെളിവുകള്‍ക്കായി ഖനനം മറ്റു മേഖലകളിലേക്കും വ്യാപിപ്പിച്ചു. സഊദിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള പതിനെട്ടു മതപണ്ഡിതരും ഖനന ഗവേഷക സംഘവുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
അല്‍ഖര്‍ജിലെ തന്നെ പല സ്ഥലങ്ങളില്‍ നിന്നായി ഏകദേശം ഒരു ലക്ഷം വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ആദിമ മനുഷ്യരുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2011 ല്‍ ഫ്രഞ്ചു ദേശീയ-വിനോദ പൈതൃക സംരക്ഷണ വകുപ്പുമായി സഊദി സര്ക്കാരുണ്ടണ്ടണ്ടാക്കിയ സംയുക്ത പുരാവസ്തു ഗവേഷണ കരാര്‍ പ്രകാരമാണ് ഇവിടെ ഗവേഷണം നടത്തുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള ഡോ. ജെറമി ചിതികാത്, സഊദിയില്‍ നിന്നുള്ള അബ്ദുല്‍ അസീസ് അല്‍ ഹമദ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."