HOME
DETAILS
MAL
പ്രവാസികൾക്ക് ആശ്വസിക്കാം; കൊവിഷീൽഡും ആസ്ത്രസെനികയും ഒന്ന് തന്നെയെന്ന് സഊദി അറേബ്യ
backup
June 06 2021 | 10:06 AM
റിയാദ്: കൊവിഷീൽഡും ആസ്ത്ര സെനികയും ഒന്ന് തന്നെയെന്ന് സഊദി അംഗീകരിച്ചു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടും ഒരേ വാക്സിൻ ആണെന്ന് സഊദി അറേബ്യ അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ മലയാളികളുടെ ഏറെ നാളത്തെ ആശങ്കയാണ് പരിഹരിക്കപ്പെടുന്നത്.
ഒരേ വാക്സിൻ ആണെങ്കിലും പേരിലെ വ്യത്യാസം ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് തന്നെയാണ് സഊദിയിലും വിതരണം ചെയ്യുന്നത്. പക്ഷെ, സഊദിയിൽ പൊതുവെ ഈ വാക്സിൻ ഒക്സ്ഫോഡ് ആസ്ത്രസെനിക എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതാണ് പ്രവാസികൾക്ക് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നത്. ഇതിനാണ് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."