HOME
DETAILS

യാത്രക്കിടെ പൈലറ്റിനൊപ്പം വനിതാ സുഹൃത്ത് കോക്ക്പിറ്റിൽ ചെലവഴിച്ചത് മൂന്ന് മണിക്കൂർ; മദ്യവും ഭക്ഷണവും വിളമ്പാൻ ഓർഡർ, ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

  
backup
April 21 2023 | 16:04 PM

women-with-pilot-in-cockpit-dgca-will-inquire

ന്യൂഡൽഹി: വിമാനത്തിലുണ്ടായിരുന്ന വനിതാ സുഹൃത്തിനെ എയര്‍ ഇന്ത്യ പൈലറ്റ് കോക്ക്പിറ്റില്‍ കയറാന്‍ അനുവദിച്ച സംഭവത്തിൽ ഇന്ത്യൻ വ്യോമയാന റെഗുലേറ്റർ അന്വേഷണത്തിന് ഉത്തരവിട്ടു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംഭവം വിവാദമായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് ഡൽഹിയിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെയാണ് സംഭവം.

പൈലറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് ക്യാബിൻ ക്രൂ ആണ് പരാതി നൽകിയത്. വിമാത്തിന്റെ കോക്പിറ്റിൽ പെൺസുഹൃത്തിനെ കയറ്റി പൈലറ്റ് മദ്യവും ഭക്ഷണവും നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. മാർച്ച് മൂന്നിനാണ് ക്രൂ അം​ഗത്തിലൊരാൾ പരാതി നൽകിയത്. റിപ്പോർട്ടിങ് സമയം കഴിഞ്ഞിട്ടും പൈലറ്റ് എത്തിയില്ലെന്നും യാത്രക്കാർക്കൊപ്പമാണ് പൈലറ്റ് എത്തിയതെന്നും പരാതിയിൽ പറഞ്ഞു. തന്റെ പെൺ സുഹൃത്ത് ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നുണ്ടെന്നും അവരെ ബിസിനസ് ക്ലാസിലേക്കു മാറ്റണമെന്നും പൈലറ്റ് നിർദേശിച്ചതായി പരാതിയിൽ പറഞ്ഞു. ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തിനെ കോക്പിറ്റിലേക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ ആരോപിച്ചു

പൈലറ്റിന്‍റെത് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന നീക്കമായിരുന്നെന്ന് ഒരു മുതിർന്ന ഡിജിസിഎ ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്. ഫെബ്രുവരി 27 ന് ദുബായിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതേ വിമാനത്തിൽ യാത്രക്കാരിയായി യാത്ര ചെയ്യുകയായിരുന്ന വനിതാ സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് വരാന്‍ പൈലറ്റ് ക്ഷണിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് വനിതാ സുഹൃത്ത് ഏകദേശം മൂന്ന് മണിക്കൂറോളം കോക്ക്പിറ്റില്‍ തന്നെ ഉണ്ടായിരുന്നു.

പൈലറ്റിന്‍റെ പ്രവൃത്തി സുരക്ഷാ ലംഘനം മാത്രമല്ല, വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയ്ക്ക് ഇടയേക്കിയാവുന്നതും പൈലറ്റിന്‍റെ ശ്രദ്ധ തിരിക്കുന്നതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു. കുറ്റം തെളിഞ്ഞാല്‍ പൈലറ്റിന് സസ്‌പെൻഷനോ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികളോ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago