HOME
DETAILS
MAL
ലക്ഷ്യമിട്ടത് യുക്രെയ്നെ, പക്ഷേ ബോംബിട്ടത് സ്വന്തം മണ്ണിൽ; അബദ്ധം പറ്റി റഷ്യ
backup
April 21 2023 | 18:04 PM
മോസ്കോ: യുക്രെയ്നെ ലക്ഷ്യമാക്കി വിട്ട ബോംബ് അബദ്ധത്തിൽ സ്വന്തം മണ്ണിൽ ഇട്ട് റഷ്യ. റഷ്യയുടെ സുഖോയ് 34 യുദ്ധവിമാനമാണ് സ്വന്തം മണ്ണിൽ ബോംബിട്ടത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയോടുചേർന്ന ബെൽഗൊറോദ് നഗരത്തിലാണ് ബോംബ് വീണത്.
ബോംബ് വീണതിന്റെ ആഘാതത്തിൽ നാലുകാറുകൾക്കും നാലുകെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. കാറുകൾ തെറിച്ച് ഉയർന്നുപൊങ്ങുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പ്രധാന റോഡിൽ 20 മീറ്റർ വ്യാപ്തിയിൽ കുഴി രൂപപ്പെട്ടു.
സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച ശേഷം റഷ്യൻ സൈന്യം ഇന്ധനവും വെടിക്കോപ്പും സൂക്ഷിച്ച ഭാഗമാണ് ബെൽഗൊറോദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."