സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം: ഫീസ് ഉയര്‍ത്തിയെന്നത് അടിസ്ഥാനരഹിതമെന്ന് സഊദി തൊഴില്‍ മന്ത്രാലയം
ജിദ്ദ: സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഫീസ് ഉയര്‍ത്തിയിട്ടില്ലെന്നും അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സഊദി തൊഴില്‍ സാമൂഹിക മന്ത്രാലയം അറിയിച്ചു. സഊദിയില്‍ റീ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി അടക്കമുള്ള വിവിധ വിസകളുടെ ഫീസുകള്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓക്ടോബര്‍ രണ്ടു മുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ ഫീസും ഉയര്‍ത്താന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് വിശദീകരണം.
സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ ഫീസ് രണ്ടായിരം റിയാലാണ്. ഇതു മാറ്റമില്ലാതെ തുടരും. രണ്ടാം തവണ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് നാലായിരം റിയാലും മൂന്നാം തവണക്ക് ആറായിരം റിയാലുമാണ് ഫീസ്. നിതാഖാത്ത് കാരണം തൊഴിലടുമ ചുവപ്പിലാണെങ്കിലും ഇഖാമയുടെ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ച് ഒരു മാസം പിന്നിട്ടിട്ടും ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കി നല്‍കാതിരുന്നാലും മൂന്നു മാസം ശമ്പളം നല്‍കാതിരുന്നാലും തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് അനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇത്തരം സാഹചര്യങ്ങളില്‍ ലേബര്‍ ഓഫിസുകള്‍ വഴി നേരിട്ട് മറ്റു സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാം. സാധാരണ നിലയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് തൊഴിലാളിയെ ആവശ്യമാണെന്ന് വ്യക്തമാക്കി പുതിയ സ്‌പോണ്‍സറില്‍ നിന്ന് പഴയ സ്‌പോണ്‍സര്‍ക്കുള്ള ഡിമാന്റ് ലെറ്റര്‍ തൊഴിലാളികള്‍ നേടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."