മുഖ്യമന്ത്രിയുടെ വീട്ടുപകരണങ്ങളിൽ ബിരിയാണിച്ചെമ്പില്ലെന്ന് ടൂറിസം വകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകളിലേക്ക് നൽകുന്ന വീട്ടുപകരണങ്ങളിൽ ബിരിയാണി ചെമ്പില്ലെന്ന് ടൂറിസം വകുപ്പ്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികളുടെ ചുമതല ടൂറിസം വകുപ്പിനാണ്. വീട്ടിലേക്ക് ആവശ്യമായ സ്പൂൺ മുതൽ എല്ലാ വീട്ടുപകരണങ്ങളും നൽകുന്നത് ടൂറിസം ഡയരക്ടറേറ്റിൽ നിന്നാണ്.
ഇത്തരത്തിൽ നൽകുന്ന വീട്ടുപകരണങ്ങളും മറ്റും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്റ്റോക്ക് രജിസ്റ്ററിൽ ഉൾപ്പെടുത്തും.
കാലാവധി കഴിയുമ്പോൾ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ച് നൽകിയ വീട്ടുപകരണങ്ങളും മറ്റും ഉണ്ടോയെന്ന് പരിശോധിക്കും. ഇല്ലാത്ത ഉപകരണങ്ങളുടെ വില ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. ഇതാണ് രീതി.
കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പതിവായി ബിരിയാണി ചെമ്പ് കൊടുത്തു വിടാറുണ്ടെന്ന് കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. എന്നാൽ ഇത് ടൂറിസം വകുപ്പിന്റെ സ്റ്റോക്ക് രജിസ്റ്ററിൽ ഇല്ലെന്നാണ് വ്യക്തമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."