പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം: സമസ്ത
കോഴിക്കോട്
പ്രവാചകനിന്ദ നടത്തിയവര്‍ക്കെതിരേ കേന്ദ്രസർക്കാർ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുര്‍ ശര്‍മയും നവീന്‍ കുമാർ ജിണ്ഡാലും പ്രവാചകനെക്കുറിച്ച് നടത്തിയ അധിക്ഷേപം മുസ്്ലിം സമുദായത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരിക്കുകയാണ്. പ്രവാചകനിന്ദയ്ക്കെതിരേ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി 11ന് നടത്തുന്ന എയര്‍പോര്‍ട്ട് ധര്‍ണ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ബാധ്യസ്ഥമാണെന്ന് യോഗം വ്യക്തമാക്കി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്, യു.എം അബ്ദുറഹിമാന് മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്ലിയാര്, എം.കെ മൊയ്തീന്‍കുട്ടി മുസ്ലിയാര്, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, കെ. ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എം.വി അബ്ദുറഹിമാന് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, ഇ.എസ് ഹസ്സന് ഫൈസി, പി.കെ ഹംസക്കുട്ടി ബാഖവി, ഐ.ബി ഉസ്മാന് ഫൈസി, എം.എം അബ്ദുല്ല ഫൈസി, മായിന്‍ മുസ്ലിയാര് തൊട്ടി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്, പി.എം അബ്ദുസ്സലാം ബാഖവി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, എം.വി ഇസ്മായില്‍ മുസ്ലിയാര്, കാടേരി മുഹമ്മദ് മുസ്ലിയാര് ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."