ആദ്യ മലയാളി ഹജ്ജ് സംഘം മക്കയിൽ ഇറങ്ങി
മക്ക: ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് സംഘം മക്കയിൽ ഇറങ്ങി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴിയുള്ള ഹാജിമാരാണ് ഇന്ന് മക്കയിൽ എത്തിച്ചേർന്നത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട സംഘമാണ് പുലർച്ചെ മൂന്നരയോടെയാണ് ജിദ്ദയിൽ ലാൻഡ് ചെയ്തത്.
ജിദ്ദ ഹജ്ജ് ടെർമിനലിൽ വിമാനം ഇറങ്ങിയ ഇവർ നടപടികൾ പൂർത്തിയാക്കിയശേഷം രാവിലെ 09 മണിയോടെ മക്കയിൽ എത്തി. അൻപത് പേരാണ് ആദ്യ സ്വകാര്യ ഹജ്ജ് സംഘത്തിൽ ഉള്ളത്. അൽ ഹിന്ദ് ട്രാവൽസ് വഴി എത്തിയ സംഘത്തിനു ഹനീഫ ദാരിമിയാണ് നേതൃത്വം നൽകുന്നത്.
മക്കയിൽ എത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തെ സമസ്ത ഇസ്‌ലാമിക് സെന്റർ നാഷ്ണൽ സെക്രട്ടറിയും മക്ക വിഖായ ചീഫ് കോർഡിനേറ്ററുമായ മുനീർ ഫൈസി, നാഷ്ണൽ വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, എസ് ഐ സി പ്രൊവിൻസ് സെക്രട്ടറി മുജീബ് നീറാട്, അയ്യൂബ്, അസീസ് കൊളപ്പുറം തുടങ്ങിയ വിഖായ നേതാക്കും
കെ എം സി സി പ്രസിഡന്റും നാഷണൽ കമ്മിറ്റി ട്രഷററുമായ കുഞ്ഞിമോൻ കാക്കിയ, സെക്രട്ടറി മുജീബ് പൂക്കോട്ടൂർ,
വളണ്ടിയർ ക്യാപ്റ്റൻ നാസർ കിൻസാര,
മുസ്തഫ മുഞ്ഞക്കുളം തുടങ്ങിയ കെഎംസിസി നേതാക്കളും ചേർന്ന് സ്വീകരിച്ചു.
മക്ക ഹറമിന് സമീപത്തെ ലീ മെരീഡിയൻ ഹോട്ടലിലാണ് സ്വകാര്യ ഹജ്ജ് സംഘത്തിൽലെ മലയാളി ഹാജിമാർ താമസിക്കുന്നത്. നിലവിൽ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന ഹാജിമാർ മദീനയിൽ ആണ് ഇറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."