മുഖ്യമന്ത്രിയുടെ രാജിക്കായി വ്യാപക പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.
സെക്രട്ടേറിയറ്റ് പരിസരത്ത് എം.എം.ഹസ്സന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ പൊലിസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ മാര്‍ച്ചും അക്രമാസക്തമായി.
യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തിയത്. കോഴിക്കോട് രണ്ട് പൊലിസുകാര്‍ക്കും തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരുക്കേറ്റു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞു വീണു. സെക്രട്ടേറിയറ്റില്‍ പ്രതിഷേധം പരിധി കടന്നതോടെ പൊലിസ് ലാത്തി വീശി. പലയിടത്തും പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ബിരിയാണി ചെമ്പുമായെത്തി ബിരിയാണി വിളമ്പിയായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോഴിക്കോട് സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."