സത്യം പറഞ്ഞതിനുള്ള വിലയാണിത്; ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി; മടങ്ങിയത് സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം
ഔദ്യോഗിക വസതി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, സെന്‍ട്രല്‍ ഡല്‍ഹിയിലെ ഔദ്യോഗിക വസതി 12 തുഗ്ലക്ക് ലൈന്‍ ഒഴിഞ്ഞു. 19 വര്‍ഷം താമസിച്ച വീട്ടിലെ ജീവനക്കാരോട് യാത്ര പറഞ്ഞ രാഹുല്‍ വീട് പൂട്ടി താക്കോല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സത്യം പറഞ്ഞതിനുള്ള വിലയാണ് നല്‍കുന്നതെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സോണിയാഗാന്ധിയുടെ വസതിയായ പത്ത് ജന്‍പഥിലേക്കാണ് താമസം മാറിയതെന്ന് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
सच्चाई बोलने की कीमत है आज कल!
— Rahul Gandhi (@RahulGandhi) April 22, 2023
वो जो भी कीमत होगी, मैं चुकाता जाऊंगा। pic.twitter.com/1ZN6rbGFIu
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ചട്ടങ്ങള്‍ അനുസരിച്ച് ഇന്നത്തോടെ വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് നല്‍കിയിരുന്നു.
അതേസമയം, സൂററ്റ് കോടതി ഉത്തരവിനെതിരെ അടുത്തയാഴ്ച്ച രാഹുല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. സുശീല്‍ മോദി നല്‍കിയ കേസില്‍ രാഹുല്ഡ പട്‌ന ഹൈക്കോടതിയെ സമീപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."