കുരങ്ങുപനി ബാധിതരുടെ എണ്ണം ആയിരം കടന്നു; സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരില്‍ രോഗ പകര്‍ച്ച കൂടുതലെന്ന് വിദഗ്ധര്‍
ദുബൈ: സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് കുരങ്ങുപനി ഏറെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വിദഗ്ധര്‍. സ്വവര്‍ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്‌സ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. സ്ത്രീകളിലും കുരങ്ങുപനി വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തവണ കുരങ്ങുപനി റിപ്പോര്‍ട്ടു ചെയ്ത സമയത്തുതന്നെ ഈ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ അത് സ്ഥിരീകരിക്കുകയാണ് വിദഗ്ധര്‍.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മങ്കിപോക്‌സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കി. ആഫ്രിക്കയ്ക്ക് പുറത്ത് 29 രാജ്യങ്ങളിലായി ആയിരത്തിലധികം കേസുകളാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി കേസുകള്‍ നിരീക്ഷണത്തിലാണ്. യൂറോപ്പിലാണ് ഭൂരിഭാഗം കേസുകളും.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്ത് കുരങ്ങുപനി കേസുകള്‍ വ്യാപിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ജനീവയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."