സ്‌ക്രിപ്റ്റഡ് സംവാദമല്ല, മന്‍കി ബാത്തുമല്ല, ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?; മോദിയോട് 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ
മോദിയോട് 100 ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം:പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 100 ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. മന്‍ കി ബാത്തും മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു.
ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താതെ കടന്നുപോയത് 9 വര്‍ഷമാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കള്‍ക്കു തന്നെ അദ്ഭുതമായിരിക്കും. പ്രധാനമന്ത്രിയോട് ചോദിക്കാനുള്ള 100 ചോദ്യങ്ങളുടെ ക്യുആര്‍ കോഡ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് റഹീമിന്റെ വിമര്‍ശനം.
'സ്‌ക്രിപ്റ്റഡ് സംവാദമല്ല, മന്‍ കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങള്‍. ഉത്തരമുണ്ടോ പ്രധാനമന്ത്രി?. ഏപ്രില്‍ 23, 24 തീയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കള്‍ ചോദ്യങ്ങളുമായി സംഗമിക്കും. ഇവയില്‍ ഏതെങ്കിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം പറയണം. കാമ്പുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.' റഹീം കുറിച്ചു.
തൊഴിലില്ലായ്മ, ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, പൗരത്വ നിയമം, സ്വകാര്യവത്കരണം, കരാര്‍വല്‍ക്കരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ് ചോദ്യങ്ങള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ക്രിപ്റ്റഡ് സംവാദമല്ല,
മൻ കി ബാത്തുമല്ല.
കൃത്യമായ ചോദ്യങ്ങൾ.
ഉത്തരമുണ്ടോ പ്രധാനമന്ത്രി??
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്
വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്.
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത,
റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കും.
ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്ന് പോയത്.
മൻ കി ബാത്തും,മുൻകൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്.ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്.
യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട്
100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡിവൈഎഫ്ഐ യിലൂടെ കേരളത്തിൻറെ യുവത.
പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങൾ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ.
കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത ഈ ചോദ്യങ്ങൾ ഉറക്കെ ചോദിക്കുകയാണ്.
തെരുവിലെങ്ങും ചോദ്യങ്ങൾ.
ഈ ചോദ്യങ്ങളുമായി 23,24 തീയതികളിൽ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കൾ സംഗമിക്കും.
ഇവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിന്
എങ്കിലും ഉത്തരം പറയണം.
കാമ്പുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്.
#ProudKerala സാമൂഹിക പുരോഗതിയിൽ
രാജ്യത്തിന് മാതൃകയായ കേരളം.അഭിമാനമായ കേരളത്തിന്റെ യവ്വനം ഇന്ന് ഇവിടെ ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങൾ നാളെ രാജ്യമെങ്ങും മുഴങ്ങും.
ഉത്തരമുണ്ടോ പ്രധാനമന്ത്രി??
പ്രധാനമന്ത്രിയോടുള്ള
നൂറ് ചോദ്യങ്ങൾ
ഈ QR കോഡിൽ..
100-questions-to-prime-minister-aa-rahim-facebook-post.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."