മലപ്പുറത്തോടുള്ള അനീതി, തിരൂരിനെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറത്തോടുള്ള അനീതി, തിരൂരിനെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ സൂചന ലഭിച്ചതായും സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദോഹം പ്രതികരിച്ചു.
രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയിരുന്നു. കേരളത്തില്‍ ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോട് ഇത്തരത്തിലൊരു അവഗണന കാണിച്ചതില്‍ പ്രതിഷേധിച്ച് സമരപരിപാടികള്‍ നടത്തുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്. പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. എന്നാല്‍ ചെങ്ങന്നൂരിനെയും തിരൂരിനെയും ഒഴിവാക്കുകയും ചെയ്തു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരത്തിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുയാണ് , ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത് .
രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു , അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ബന്ധപ്പെടുത്തകുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകും .
e-t-muhammad-basheer-facebook-post-on-vande-bharat-thiroor-stop
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."