കേരള സന്ദര്‍ശനത്തിനിടെ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി - റിപ്പോര്‍ട്ട്
കേരള സന്ദര്‍ശനത്തിനിടെ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴ് മണിക്കാകും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്. എട്ടോളം മതമേലധ്യഷന്‍മാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ക്രൈസ്തവ വിഭാഗത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതിനിടെയാണ് മോദി സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഏപ്രില്‍ 24നാണ് സന്ദര്‍ശനത്തിനായി മോദി കേരളത്തിലെത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് ആദ്യ ദിവസം പങ്കെടുക്കുക. തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും സന്ദര്‍ശനത്തിനിടെ മോദി നിര്‍വഹിക്കും.
ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ഭവനങ്ങളും അരമനകളും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. കേന്ദ്രമന്ത്രി വി. മുരളീധരനും മുതിര്‍ന്ന നേതാക്കളും സഭാധ്യക്ഷന്മാരെ നേരില്‍ കണ്ട് ആശംകള്‍ നേര്‍ന്നിരുന്നു. ക്രൈസ്തവ സമൂഹത്തെ ഒപ്പംകൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിന സന്ദര്‍ശനങ്ങള്‍. ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ക്കുക എന്ന ദേശീയ നേതൃത്വത്തിന്റെ രാഷ്ട്രീയ നയപരിപാടിയുടെ ഭാഗമായാണ് ബി.ജെ.പി നേതാക്കളുടെ ഈസ്റ്റര്‍ ദിന സന്ദര്‍ശനങ്ങള്‍. തിരുവനന്തപുരം ലത്തീന്‍സഭാ ആസ്ഥാനത്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍ നേരിട്ടെത്തിയിരുന്നു.
കേരള സന്ദര്‍ശനത്തിനിടെ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച
അതേസമയം പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം വര്‍ധിപ്പിച്ചു.നേരത്തെ 1.2 കിലോമീറ്ററാണ് നിശ്ചയിച്ചിരുന്നത്. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളജ് വരെയാകും റോഡ് ഷോ. കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയത്.
സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് കൊച്ചിയിലും തിരുവനന്തപുരത്തും പൊലിസ് ഒരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പൊലിസ് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട് . സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും റൂറലിലും നാളെയും മറ്റന്നാളും കര്‍ശന ഗതാഗത നിയന്ത്രണവും ഉണ്ടാകും. ഇന്നലെ കമ്മീഷണര്‍ കെ. സേതുരാമന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. സുരക്ഷാക്രമീകരണങ്ങള്‍ വിശദീകരിക്കാനായി കമ്മീഷണര്‍ ഇന്ന് മാധ്യമങ്ങളെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."