HOME
DETAILS
MAL
സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കിയ സംഭവം; മോദിക്കു നന്ദിപറഞ്ഞ് കാംപയിന്‍ നടത്താന്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ സമ്മര്‍ദ്ദം
backup
June 07 2021 | 04:06 AM
നടപടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം
ബംഗളുരു: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ റദ്ദാക്കിയതിന് മോദിക്കു നന്ദി പറഞ്ഞ് ട്വിറ്ററില്‍ ഹാഷ് ടാഗ് കാംപയിന്‍ നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രീയ വിദ്യാലയ സംഘടന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപണം.
ഹാഷ്ടാഗിനൊപ്പം വിഡിയോ മെസേജും ചെയ്യാനാണ് വിദ്യര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രൂക്ഷമായതിനാലാണ് പരീക്ഷ റദ്ദാക്കിയത്. സ്‌കൂളുകളുടെ മഹത്വത്തിനും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആത്മാഭിമാനത്തിനും നിരക്കാത്തതാണ് കേന്ദ്രീയ വിദ്യാലയ സംഘടന്‍ അധികൃതരുടെ നടപടിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നു.
വിദ്യാര്‍ഥികളെ രാഷ്ട്രീയ താല്‍പര്യത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്കാദമിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്ക് പ്രധാനാധ്യാപകര്‍ മുഖേന വാട്‌സ്ആപ്പിലൂടെയാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 51 കേന്ദ്രീയ വിദ്യാലയങ്ങളുള്ള ബംഗളുരു മേഖലയില്‍ ഡപ്യൂട്ടി കമ്മിഷണര്‍ ശ്രീമാല സംബാനയാണ് ഈ നിര്‍ദ്ദേശം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഓരോ പ്രിന്‍സിപ്പല്‍മാരും ചുരുങ്ങിയത് അഞ്ചു വിദ്യാര്‍ഥികളെക്കൊണ്ടെങ്കിലും വിഡിയോ ട്വീറ്റ് ചെയ്യിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വ്യാപകമായി പങ്കുവച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയിലെങ്കിലും ഇക്കാര്യം പ്രചരിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ഇതേതുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ ഒരേ മാതൃകയില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
39 കേന്ദ്രീയ വിദ്യാലയങ്ങളുള്ള എറണാകുളം മേഖലയിലും ഇതേനിര്‍ദ്ദേശം പ്രിന്‍സിപ്പല്‍മാര്‍ക്ക് എത്തിയിട്ടുണ്ട്. ഈ പരീക്ഷണഘട്ടത്തില്‍ വിദ്യാര്‍ഥി സമൂഹത്തിനൊപ്പംനിന്നതിന് പ്രധാനമന്ത്രിക്ക് നന്ദി എന്നാണ് വിഡിയോ ട്വീറ്റുകളില്‍ പറയുന്നത്.
വിദ്യാര്‍ഥികളുടെ പേര്, കേന്ദ്രീയ വിദ്യാലയത്തിന്റെ പേര്, സ്ഥലം എന്നിവ ചേര്‍ത്ത ട്വീറ്റുകളില്‍ പ്രധാനമന്ത്രിയെ ടാഗ് ചെയ്തിട്ടുമുണ്ട്. യൂനിഫോമിലാണ് വിദ്യാര്‍ഥികള്‍ വിഡിയോ സന്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്തരമൊരു ഉത്തരവ് അനൗദ്യോഗികമായി പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. വിവാദമൊഴിവാക്കാന്‍ ഔദ്യോഗികമായി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."