പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയത് സേവ്യര്‍; അറസ്റ്റില്‍
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയത് സേവ്യര്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയത് സേവ്യര്‍. എറണാകുളം കത്രിക്കടവ് സേവദേശിയായ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. കയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് പൊലിസ് സേവ്യറാണ് പ്രതിയെന്ന തീരുമാനത്തില്‍ എത്തിയത്.
ജോണിയോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരു 'പണി' കൊടുക്കാന്‍ സേവ്യര്‍ കണ്ടെത്തിയ വഴിയാണിതെന്നാണ് പൊലിസ് പറയുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ജോണിയുടെ പേരില്‍ കത്ത് എഴുതുകയായിരിന്നു. കത്തിന് പിന്നില്‍ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പൊലിസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. തന്നോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടി സേവ്യര്‍ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
കേരള സന്ദര്‍ശനത്തിനിടെ ക്രൈസ്തവ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി - റിപ്പോര്‍ട്ട്
തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുന്‍പാണ് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ കിട്ടിയത്. ഫോണ്‍ നമ്പര്‍ സഹിതം ജോസഫ് ജോണെന്ന ആളുടെ പേരിലായിരുന്നു കത്ത്. അന്വേഷണത്തില്‍ ജോസഫ് ജോണ്‍ എറണാകുളം കതൃക്കടവ് സ്വദേശി എന്‍ ജെ ജോണിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ജോണിയെ ചോദ്യം ചെയ്‌തെങ്കിലും കത്ത് തന്റേതല്ലെന്ന് ഇദ്ദേഹം വ്യക്തമാക്കി. നാട്ടുകാരനായ സേവ്യറിനെതിരെ പൊലിസിനോട് സംശയം പറയുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്നായിരുന്നു ഭീഷണിക്കത്ത്. ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സേവ്യറിനെ നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആരോപണം ഇയാള്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് കൈയ്യെഴുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനയില്‍ സേവ്യര്‍ കുടുങ്ങുകയായിരുന്നു.
പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിക്കത്ത് എഴുതിയത് സേവ്യര്‍
prime minister kerala visit, threat letter
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."