HOME
DETAILS
MAL
വാഷിങ് മെഷീനില്‍ അലക്കി വസ്ത്രങ്ങള്‍ വേഗം കേടാവുന്നോ..ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കൂ…
backup
April 23 2023 | 11:04 AM
വാഷിങ് മെഷീനില്‍ അലക്കി വസ്ത്രങ്ങള്‍ വേഗം കേടാവുന്നോ
20ാം നൂറ്റാണ്ടിലെ ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് വാഷിങ്‌മെഷീനുകളെന്ന കാര്യത്തില്‍ സംശയമില്ല. അല്ലെങ്കില്‍ ഈ ഒരു അലക്കല്‍ പ്രക്രിയക്കായി എത്ര സമയമാണ് നാം ചെലവിടേണ്ടിയിരുന്നത്. എന്നാല്‍ അലക്കാനായി വാഷിങ് മെഷീനുകളെ ആശ്രയിക്കുന്നവരില്‍ നിന്ന് സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണ്. എത്ര പെട്ടെന്നാണ് വസ്ത്രങ്ങള്‍ നാശമായി പോവുന്നതെന്ന്. നമ്മുടെ അശ്രദ്ധ തന്നെയാണ് അതിന് കാരണം. വസ്ത്രങ്ങളിലെ ടാഗുകള്‍ അവയ്ക്ക് വായിക്കാനാവില്ലല്ലോ..അപ്പോള്‍ ഏതൊക്കെ വസ്ത്രങ്ങള്‍ എങ്ങിനെയൊക്കെ അലക്കണം എന്നത് നമ്മളാണ് ശ്രദ്ധിക്കേണ്ട. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് വസ്ത്രങ്ങളുടെ ആയുസ്സും കൂട്ടാം...പണവും ലാഭിക്കാം.
വാഷിങ് മെഷീനില്‍ അലക്കി വസ്ത്രങ്ങള്‍ വേഗം കേടാവുന്നോ
- ലെതർ വസ്ത്രങ്ങളും മറ്റും മെഷീനിൽ അലക്കാതിരിക്കുക. പ്രത്യേകിച്ച് ജാക്കറ്റ് പോലുള്ളവ
- നല്ല ബീഡ്‌സ് വർക്കുള്ളതും സ്റ്റോൺ പതിപ്പിച്ചതുമായി ഡിസൈനർ വസ്ത്രങ്ങളും വാഷിംഗ് മെഷീനിൽ അലക്കാൻ പാടില്ല. ഇതിലെ ഡിസൈനർ വർക്കുകൾ വേഗത്തിൽ നശിക്കുന്നതിനും പൊട്ടിപോകുന്നതിനും വസ്ത്രം തന്നെ ഉപയോഗിക്കാൻ സാധിക്കാത്ത കേടായിപ്പോകുന്നതിനും കാരണമാകും.
- അടിവസ്ത്രങ്ങൾ മെഷിനിൽ ഇടാതിരിക്കുക. ആരോഗ്യകരമായ പല കാരണങ്ങളും ഇതിന് ചൂണ്ടികാണിക്കാം. വാഷിംഗ് മെഷീനിൽ അണുക്കൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ബ്രാ പോലെയുള്ള വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇട്ടാൽ പെട്ടെന്ന് തന്നെ കേടായിപ്പോകും. പത്യേകിച്ച് പാഡഡ് ബ്രാ ആണെങ്കിൽ ഇതിന്റെ പാഡ് നശിക്കാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ കൈകൾ കൊണ്ട് മാത്രം ഇവ കഴുകി എടുക്കാം.
- കമ്പിളി വസ്ത്രങ്ങളും പുതപ്പും ഒന്നും വാഷിംഗ് മെഷീനിൽ ഇടാനേ പാടില്ല. ഇത്തരത്തിൽ ഇടുന്നത് കമ്പിളിവസ്ത്രങ്ങളിലെ ഇഴകൾ വേഗത്തിൽ നശിക്കുന്നതിന് ഇത് കാരണമാകും. അതുമാത്രമല്ല, ഇതിന്റെ ഗുണമേന്മ കുറക്കുകയും ചെയ്യും.
- പട്ടു വസ്ത്രങ്ങളും മെഷീനിൽ അലക്കരുത്. ഇത്തരം വസ്ത്രങ്ങൾ ഡ്രൈ ക്ലീനിംഗ് ചെയ്യുന്നതാണ് നല്ലത്.അല്ലെങ്കിൽ പ്രത്യേകം തണുത്തവെള്ളത്തിൽ ഷാംപൂ വാഷ് ചെയ്ത് എടുക്കണം.
വാഷിങ് മെഷീനില്‍ അലക്കി വസ്ത്രങ്ങള്‍ വേഗം കേടാവുന്നോ
- പെയിന്റിന്റേയും മറ്റും കറയുള്ള വസ്ത്രങ്ങളും മെഷീനില്‍ ഇടാതിരിക്കുക
- ബേബി സോക്‌സുകള്‍ മെഷിനില്‍ അലക്കാതിരിക്കുന്നതാണ് നല്ലത്. ഇവ മെഷിനിനുള്ളില്‍ കുടുങ്ങാനും ലീക്ക് വരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
- അളവില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ ഒന്നിച്ചിടാതിരിക്കുക. ഇത് വസ്ത്രം കേടുവരാന്‍ മാത്രമല്ല മെഷീന്റെ പ്രവര്‍ത്തനം നിലക്കാനും കാരണമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."