കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമ സാധ്യതയെന്ന്; കെ.സുധാകാരന് പൊലിസിന്റെ അസാധാരണ നോട്ടീസ്
കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകാരന് പൊലിസിന്റെ അസാധാരണ നോട്ടീസ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പൊലിസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയാണ് നോട്ടീസ് നല്‍കിയത്.
മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ.സുധാകരനാണ്. കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ചിനിടെ പോലീസിന് നേരെയും കളക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.
അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന ആള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയ നോട്ടീസയക്കുന്നത് അസാധാരണാണ്.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."