HOME
DETAILS

അംഗീകാരമില്ലാതെ എം.പി.എഡ് കോഴ്‌സ്  നടത്തി സംസ്‌കൃത സര്‍വകലാശാല

  
backup
June 07 2021 | 04:06 AM

%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%a1
 
 
തിരുവനന്തപുരം: കാലടി സംസ്‌കൃത സര്‍വകലാശാല മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ (എം.പി.എഡ്) കോഴ്‌സ് നടത്തിയത് അംഗീകാരമില്ലാതെ. 2013 മുതല്‍ 2018 വരെ 115 വിദ്യാര്‍ഥികള്‍ക്ക് എം.പി.എഡ് ബിരുദവും നല്‍കി. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്‍ (എന്‍.സി.ടി.ഇ) 2017ല്‍ കോഴിസിന് അംഗീകാരം നിഷേധിച്ചിട്ടും 2018-20 വര്‍ഷത്തേക്ക് 80 വിദ്യാര്‍ഥികളെക്കൂടിപ്രവേശിപ്പിക്കുകയും ചെയ്തു. 
 
ഇക്കാര്യങ്ങള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒന്നിലേറെ തവണ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഇടപെടലൊന്നും ഉണ്ടായില്ല. എല്ലാ സര്‍വകലാശാലകളും അടിസ്ഥാന മാനദണ്ഡങ്ങളും നിര്‍ദിഷ്ട വ്യവസ്ഥകളും പാലിക്കണമെന്ന് 2014ല്‍ യു.ജി.സി. പ്രസിദ്ധീകരിച്ച സ്‌പെസിഫിക്കേഷന്‍സ് ഓഫ് ഡിഗ്രീസിനെ കുറിച്ചുള്ള ഉത്തരവുകളില്‍ പറഞ്ഞിട്ടുണ്ട്.
ഇതിനു വിരുദ്ധമായി നല്‍കുന്ന ബിരുദം അനധികൃത ബിരുദമായി പരിഗണിക്കുമെന്നും ആ ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവിനു വിരുദ്ധമായാണ് സംസ്‌കൃത സര്‍വകലാശാല ദ്വിവത്സര എം.പി.എഡ് ബിരുദ കോഴ്‌സ് നടത്തിയത്. സര്‍വകലാശാലയ്ക്ക് നല്‍കാവുന്ന വിവിധ ബിരുദങ്ങളുടെ പട്ടികയില്‍ എം.പി.എഡ് ഇല്ലാതെയായിരുന്നു കോഴ്‌സ് നടത്തിയത്. എം.പി.എഡ് കോഴ്‌സിന് അംഗീകാരം തേടി 2015 മെയ് മാസത്തിലാണ് 2016-17 അക്കാദമിക് സെഷനുവേണ്ടി സര്‍വകലാശാല എന്‍.സി.ടി.ഇയില്‍ അപേക്ഷിച്ചത്. നിര്‍ദിഷ്ട സ്റ്റാഫ് പാറ്റേണ്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചു. കോഴ്‌സിനുള്ള അംഗീകാരം എന്‍.സി.ടി.ഇ നിഷേധിച്ചതിനു ശേഷം 2018-19, 2019-20 കാലയളവിലേക്ക് എം.പി.എഡ് കോഴ്‌സിന് സര്‍വകലാശാല വീണ്ടും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു. എന്‍.സി.ടി.ഇ നിയമപരമായി അംഗീകാരം നല്‍കാതെ നിയമവ്യവസ്ഥകള്‍ നഗ്നമായി ലംഘിച്ചാണ് സര്‍വകലാശാല എം.പി.എഡ് കോഴ്‌സ് സ്ഥിരമായി നടത്തിയതും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതും
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  25 days ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  25 days ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  25 days ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago