നാല് വർഷമായി കാറിനുള്ളിൽ താമസം; പ്രിയക്ക് സഹായം എത്തിച്ച് ഇന്ത്യൻ കോൺസുലേറ്റ്
നാല് വർഷമായി കാറിനുള്ളിൽ താമസം; പ്രിയക്ക് സഹായം എത്തിച്ച് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്: സാമ്പത്തികമായ പ്രതിസന്ധികൾ മൂലം നാല് വർഷത്തോളം കാറിനുള്ളിൽ ജീവിക്കുകയായിരുന്ന പ്രിയക്ക് സഹായമെത്തിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. പ്രൈമറി കെയർ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന പ്രിയയുടെ ബിസിനസ് പ്രതിസന്ധിയിലായതോടെയും അമ്മക്ക് പക്ഷപാതം വന്നതോടെയുമാണ് പ്രിയയുടെ ജീവിതത്തിൽ പ്രതിസന്ധികൾ ആരംഭിച്ചത്.
താമസിക്കുന്ന സ്ഥലത്തിന് വാടക നൽകാൻ സാധിക്കാത്ത സ്ഥിതി വന്ന പ്രിയയേയും അമ്മയേയും ദുബായിലെ താമസ സ്ഥലത്ത് നിന്നും വില്ല ഉടമ പുറത്താക്കിയിരുന്നു. ഇതോടെ കുറച്ച് നാൾ ഒരു ഹോട്ടലിൽ താമസിച്ച ഇരുവരും പിന്നീട് ദുബായിലുള്ള ഇന്ത്യൻ കോൺസുലേറ്റിനെ സഹായത്തിന് വേണ്ടി ബന്ധപ്പെടുകയായിരുന്നു.
ഇതോടെ കോൺസുലേറ്റ് വില്ല ഉടമയുമായി ചർച്ചകൾ ആരംഭിക്കുകയും നൽകാനുള്ള കുടിശികയുടെ വലിയൊരു ഭാഗം വില്ല ഉടമ എഴുതി തള്ളുകയും ചെയ്തു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിക്ക് പ്രിയ അടക്കാനുള്ള കുടിശിക ഉൾപ്പെടെ പ്രിയയുടെ ശേഷിക്കുന്ന സാധ്യതകൾ അടക്കാൻ ചിലർ സഹായ വാഗ്ദാനവുമായി മുന്നോട്ട് വരികയും ചെയ്തു. ഇതോടെ പ്രിയയുടെ പ്രതിസന്ധികൾ അവസാനിക്കുകയായിരുന്നു. ബിസിനസുകാരനായ ജസ്ബിർ ബസി 50,000 ദിർഹം പ്രിയക്ക് സഹായം വാഗ്ധാനം ചെയ്തിരുന്നു.
തന്നെ പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ചവരോടും തനിക്ക് പിന്തുണ നൽകിയവരോടും പ്രിയ നന്ദി രേഖപ്പെടുത്തി.
പ്രിയക്ക് വേണ്ടി പ്രശ്നപരിഹാരത്തിനും സഹായങ്ങൾക്കും മുന്നിൽ നിന്ന അനീഷ് വിജയൻ, വിനയ് ചൗധരി, ജസ്ബിർ ബസി എന്നിവരെ അവരുടെ പ്രവർത്തനങ്ങളുടെ പേരിൽ ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു.
indian consulate help priya indu mani
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."