HOME
DETAILS

പരിസ്ഥിതിലോല മേഖല സർക്കാർ നിലപാടിൽ അവ്യക്തത

  
backup
June 10 2022 | 05:06 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8b%e0%b4%b2-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%b8%e0%b5%bc%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


സ്വന്തം ലേഖകൻ
തിരുവനന്തപുരം
പരിസ്ഥിതി ലോല മേഖല(ഇ.എസ്.സെഡ്)യുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി മറികടക്കാനുള്ള തന്ത്രം മെനയുമ്പോഴും സംസ്ഥാന സർക്കാരിന്റെ നിലപാടിൽ അവ്യക്തത തുടരുന്നു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ഉണ്ടായിരിക്കണമെന്ന സുപ്രിംകോടതി വിധിയെ മറികടക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ ഭേദഗതി ഹരജി സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ജനവാസ മേഖലകൾ ഒഴിവാക്കി വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും എക്കോ സെൻസിറ്റീവ് സോണുകൾ നിർണയിക്കണമെന്ന മുൻ നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ ഇതുവരേയും തയാറായിട്ടില്ല. പ്രളയപശ്ചാത്തലത്തിൽ 2019 ഒക്ടോബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിശ്ചയിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീടത് അതിർത്തിയിൽ നിന്നും പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയെന്നാക്കി മാറ്റി ഉത്തരവിറക്കുകയും ചെയ്തു. ഈ തീരുമാനം ഉത്തരവായി നിലനിൽക്കേ സർക്കാർ ഭേദഗതി ഹരജി നൽകുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് പ്രധാന ആരോപണം.
മന്ത്രിസഭാ യോഗ തീരുമാനം നിലനിൽക്കുന്നതിനാൽ കേന്ദ്ര സർക്കാരിനെ മുൻനിർത്തി ഇളവ് തേടാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്. ഇതിനു പുറമെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലെ ജനവാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കെട്ടിട നിർമാണം സംബന്ധിച്ചും സുപ്രിംകോടതിയെ ധരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഇത്തരം ശ്രമങ്ങളൊന്നും മന്ത്രിസഭാ തീരുമാനം നിലനിൽക്കുന്നതിനാൽ നടപ്പാവില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ സംസ്ഥാനത്തെ 19 ജനവാസ മേഖലകളിൽ സൈലന്റ് വാലി, മതികെട്ടാൻചോല, പമ്പാടുംചോല, ചിന്നാർ എന്നിവ ഒഴികെ മറ്റെല്ലായിടങ്ങളിലും അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസ മേഖലയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago