HOME
DETAILS
MAL
കൊടകര കുഴല്‍പ്പണക്കേസ്; 1.12 കോടിയും സ്വര്‍ണവും പിടികൂടി,96 സാക്ഷികളുടെ മൊഴിയെടുത്തു,അന്വേഷണ പുരോഗതി വിശദീകരിച്ച് മുഖ്യമന്ത്രി
backup
June 07 2021 | 06:06 AM
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണ പുരോഗതി നിയമസഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേസില്‍ അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശ്ശൂര്‍ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. 20 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്തുവെന്ന കാര്യം മുഖ്യമന്ത്രി സഭയെ അറിയിച്ചു.1.12 കോടി രൂപയും സ്വര്‍ണവും ഇതിനകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."