HOME
DETAILS

ഒന്നുമേ മിണ്ടാതനങ്ങാതിരിക്കുമ്പോള്‍

  
backup
April 23 2023 | 21:04 PM

satyapal-malik-has-spoken-some-unpalatable-truth-with-narendra-modi

പരുത്തിച്ചെടിയിലെ കാറ്റ്
ഇളം മാരുതന്‍
അത് മരങ്ങളെ കടപുഴക്കുന്നു
മണിക്കൂറുകളെ
കരുതിയിരിക്കുക.
-ലാങ്സ്റ്റണ്‍ ഹ്യൂസിന്റെ കവിത
കഴിഞ്ഞ രണ്ടു-മൂന്ന് ആഴ്ചകളായി വരുന്ന വാര്‍ത്തകള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നവയാണ്.


നാല് വര്‍ഷം മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടു. അത് തീര്‍ത്തും ഒഴിവാക്കപ്പെടാവുന്ന ദുരന്തമായിരുന്നു എന്ന് അന്നേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള സത്യപാല്‍ മാലിക് ചില രുചിക്കാത്ത സത്യം വിളിച്ചുപറഞ്ഞിരിക്കുന്നു. വസ്തുതകള്‍ അന്നേ മാലിക് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 'തും അഭ് ചുപ് രഹേ' (താങ്കള്‍ ഇപ്പോള്‍ മിണ്ടാതിരിക്കൂ) എന്ന് പറഞ്ഞ് തന്റെ വായ അടപ്പിച്ച കാര്യമാണ് ജമ്മുകശ്മിര്‍ ഗവര്‍ണറായിരുന്ന മലിക് ഇപ്പോള്‍ വെളിപ്പെടുത്തിയത്. സൈനികരെ നീക്കാന്‍ സി.ആര്‍.പി.എഫ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അഞ്ച് വിമാനം ആവശ്യപ്പെട്ടെങ്കിലും അതിന് അനുവാദം ലഭിച്ചില്ലെന്നാണ് മാലിക് പറയുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമാണെന്ന് തുറന്നടിച്ച് മുന്‍ കരസേനാ മേധാവി ജനറല്‍ ശങ്കര്‍ റോയ് ചൗധരിയും രംഗത്തുവരികയുണ്ടായി. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ഇപ്പോള്‍ രംഗത്തു വന്നിട്ടുണ്ട്.


ഉമേശ്പാല്‍ വധക്കേസില്‍ പ്രതികളായ അസദ് അഹമ്മദിനെയും ഗുലാമിനെയും യു.പി പൊലിസ് വധിച്ചതും വാര്‍ത്തയായിരുന്നു. പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് യു.പി സര്‍ക്കാരും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് എസ്.പി, ബി.എസ്.പി പാര്‍ട്ടികളും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലിസ് വലയത്തില്‍ യു.പി മുന്‍ എം.പി ആതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികള്‍ വെടിവച്ചുകൊല്ലുന്നു.


നടുക്കുന്ന ഈ ഇന്ത്യനവസ്ഥ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. ചരിത്രവും മാറ്റിയെഴുതാനുള്ള ശ്രമം നടക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയും സ്വാതന്ത്രസമരത്തില്‍ നെഹ്‌റുവിനോട് തോള്‍ ചേര്‍ന്ന് പങ്കെടുക്കുകയും ചെയ്ത അബുല്‍ കലാം ആസാദിനെ വരെ ചരിത്രത്തില്‍നിന്ന് പുറംതള്ളാനുള്ള ഭാഗമായി വിദ്യാര്‍ഥികള്‍ അദ്ദേഹത്തെക്കുറിച്ച് പഠിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നു.


ബല്‍ക്കീസ് ബാനു കേസിലെ പതിനൊന്ന് കുറ്റവാളികളെ ശിക്ഷായിളവ് നല്‍കി മോചിപ്പിച്ചതിന് ഗുജറാത്ത് സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷവിമര്‍ശനം നടത്തുന്നു.


സത്യം ധൈര്യത്തോടെ വിളിച്ചുപറഞ്ഞ അപരാധത്തിന് രാഹുല്‍ഗാന്ധിയെയടക്കം വേട്ടയാടുന്നു. ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിനെയടക്കം ഇ.ഡി ചോദ്യം ചെയ്യുന്നു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പീഡിപ്പിക്കുന്നു. കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ആളുകളെ അടിച്ചുകൊല്ലുന്നു. വിദ്വേഷപ്രചാരണങ്ങള്‍ വലിയ നേതാക്കള്‍ വരെ നടത്തുന്നു.
ഇങ്ങനെയൊക്കെയാണ് നമ്മുടെ നാട്ടിന്റെ അവസ്ഥയെങ്കിലും ഇതിനെതിരേ നിലകൊള്ളാനും സത്യം ധീരമായി വിളിച്ചുപറയാനും വളരെ ചുരുക്കം ചില മാധ്യമങ്ങളൊഴികെ ആരും തയാറാകുന്നില്ല. പ്രതിപക്ഷം അവരുടെ കളികളില്‍ മുഴുകിക്കഴിയുന്നു.
ഇതൊന്നും ചര്‍ച്ച ചെയ്യാതെ എലത്തൂര്‍ ട്രെയിൻ തീവയ്പ് കേസിലെ ക്രിമിനലായ പ്രതി ഷാറൂഖ് സെയ്ഫിയെ കൊണ്ടുവരുമ്പോള്‍ പൊലിസിന്റെ കാറിന്റെ ടയര്‍ കേടുവന്നതാണ് നമ്മുടെ മുഖ്യ ചര്‍ച്ച.
കേരളം മാറണമെന്ന് പറയുമ്പോള്‍ കേരളം ഗുജറാത്ത് പോലെയോ യു.പി പോലെയോ മാറണമെന്നാണ് ചിലരുടെയെങ്കിലും ഉള്ളിലിരിപ്പ്.


ബഹുസ്വരത പുലരുന്ന എല്ലാ മതക്കാരും ഏകോദര സഹോദരന്മാരെപ്പോലെ ജീവിക്കുന്ന, വിദ്വേഷവും ഹിംസയുമില്ലാത്ത ഒരു ഇന്ത്യയെയാണ് ഗാന്ധിജിയും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളും സ്വപ്‌നം കണ്ടത്. ആരും മുട്ടുമടക്കി ജീവിക്കേണ്ടി വരാതിരിക്കാനാണ് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളില്‍ പലരും നിവര്‍ന്നുനിന്ന് മരിച്ചത്.
ഗാന്ധിയന്‍ ആശയങ്ങളാണ് ഇന്നീ നാട് ഏറ്റവും ആവശ്യപ്പെടുന്നത്.

കഥയും കാര്യവും
സായുധ പൊലിസുകാര്‍ ഓടിയെത്തുമ്പോള്‍ പൂമ്പാറ്റ ഒരു ചെടിയിലിരുന്ന് ചുവന്ന പൂവിനെ വായിക്കുകയായിരുന്നു.
പൂമ്പാറ്റയാണ് ആദ്യം വെടിയുതിര്‍ത്തതെന്നും ഏറ്റുമുട്ടലിലാണ് പൂമ്പാറ്റ കൊല്ലപ്പെട്ടതെന്നും ചാനല്‍ വാര്‍ത്ത.
ചുവന്ന പൂക്കളെ വിരിയിക്കരുതെന്ന് ചെടികള്‍ക്ക് രാജാവിന്റെ ഉത്തരവ്.
(വായന-കടലിന്റെ ദാഹം)

Satyapal Malik has spoken truth with Narendra Modi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് അധികസമയം അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a month ago
No Image

സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴില്‍ തട്ടിപ്പുകള്‍; മുന്നറിയിപ്പ് നല്‍കി യുഎഇയിലെ ഇന്ത്യന്‍ എംബസി

uae
  •  a month ago
No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago