HOME
DETAILS
MAL
ആശ്വാസം; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു, 24 മണിക്കൂറിനിടെ 1,00,636 പുതിയ കേസുകള്‍
backup
June 07 2021 | 06:06 AM
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു.രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്.
14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവാണിത്.
https://twitter.com/ANI/status/1401746802181742594
വരും ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."