ദുബൈയിലെ ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചു
ദുബൈ:ദുബൈയിലെ 4500 ടാക്സികളിൽ ഓൺബോർഡ് എന്റെർറ്റൈന്മെന്റ് സേവനങ്ങൾ ആരംഭിച്ചതായി എമിറേറ്റിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.ഇതിന്റെ ഭാഗമായി ദുബൈയിലെ 4500 ടാക്സികളിൽ ഏറ്റവും നൂതനമായ ഇന്ററാക്ടീവ് സ്ക്രീനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വാർത്ത, വിനോദം, ലൈഫ്സ്റ്റൈൽ, ഓഫർ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽപ്പെടുന്ന പരിപാടികൾ ലഭ്യമാക്കുന്നതാണ്.
ഹലാ, ബൈനറി മീഡിയ എന്നിവരുമായി ചേർന്ന് 2022-ൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി250 ടാക്സികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം നടപ്പിലാക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ഈ സേവനം കൂടുതൽ ടാക്സികളിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ പദ്ധതി ഔദ്യോഗികമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന ഒരു ഔദ്യോഗിക ചടങ്ങിൽ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി പബ്ലിക് ട്രാൻസ്‌പോർട് ഏജൻസി സി ഇ ഓ ആഹ്മെദ് ബഹ്റോസിയാൻ, ഹലാ സി ഇ ഓ ഖാലിദ് നുസൈബെഹ്, ബൈനറി മീഡിയ സി ഇ ഓ സന്തോഷ് ശർമ്മ എന്നിവർ പങ്കെടുത്തു.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."