HOME
DETAILS
MAL
ഓപ്പറേഷന് പി ഹണ്ട്: സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 28 പേര് അറസ്റ്റില്‍
backup
June 07 2021 | 07:06 AM
തിരുവനന്തപുരം; ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്ന മിന്നല്‍ പരിശോധനയില്‍ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 28 പേര് അറസ്റ്റില്‍. 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദൃശ്യം പ്രചരിപ്പിച്ച ലിങ്കുകളും റെയ്ഡില്‍ കണ്ടെത്തി. കൊല്ലത്ത് അറസ്റ്റിലായതില്‍ പ്രായപൂര്‍ത്തിയകാത്ത വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു.
കണ്ണൂര്‍, മലപ്പുറം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷന് പരിധികളിലായി ഒട്ടേറേ കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരവധി മൊബൈല്‍ ഫോണുകളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."