HOME
DETAILS

പ്രവാചകനിന്ദ നൂപുറിനും നവീനുമെതിരേ കേസ് സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ അസദുദ്ദീൻ ഉവൈസി, സാബ നഖ് വി, യതി നരസിംഹാന ന്ദ തുടങ്ങിയവർക്കെതിരേയും കേസ്

  
backup
June 10 2022 | 05:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%a8%e0%b5%82%e0%b4%aa%e0%b5%81%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%a8

 

ന്യൂഡൽഹി
പ്രവാചക വിരുദ്ധ പരാമർശത്തിൽ ബി.ജെ.പി വക്താവ് നൂപുർ ശർമയ്ക്കും നവീൻ ജിൻഡാലിനുമെതിരേ കേസെടുത്ത് ഡൽഹി പൊലിസ്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തുകയും നൂപുർ ശർമയടക്കമുള്ളവരെ വിമർശിക്കുകയും ചെയ്തവർക്കെതിരേയും കൂട്ടത്തോടെ കേസെടുത്തിട്ടുണ്ട്.
എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, മാധ്യമപ്രവർത്തക സാബ നഖ് വി, ഹിന്ദു മഹാസഭാ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, ഹിന്ദു മഹാസഭ നേതാവും വിവാദ ധർമ സൻസദ് സംഘാടകനുമായ യതി നരസിംഹാനന്ദ്, രാജസ്ഥാനിലെ മൗലാന മുഫ്തി നദീം, പീസ് പാർട്ടി മുഖ്യ വക്താവ് ഷദാബ് ചൗഹാൻ, ഗുൽസാർ അൻസാരി, അനിൽകുമാർ മീണ തുടങ്ങി 30 ലധികം പേർക്കെതിരേയാണ് ഡൽഹി പൊലിസ് രണ്ടു എഫ്.ഐ.ആറുകളായി കേസ് രജിസ്റ്റർ ചെയ്തത്.
ഇവരുടെ സമൂഹ മാധ്യമ പോസ്റ്റുകൾ രണ്ട് സമുദായങ്ങൾ തമ്മിൽ ശത്രുതയ്ക്കും മതവികാരം വ്രണപ്പെടുന്നതിനും കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 295, 505 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി പൊലിസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂനിറ്റ് ഇവരുടെ പോസ്റ്റുകൾ നിരീക്ഷിച്ചു വരികയാണെന്നും അതിൽ മതവുമായി ബന്ധപ്പെട്ട ആക്ഷേപകരമായ പരാമർശങ്ങൾ കണ്ടെത്തിയെന്നും പൊലിസ് പറഞ്ഞു. നൂപുർ ശർമയുടെ പ്രവാചക നിന്ദ വിവാദമായതിനുപിന്നാലെ സോഷ്യൽമീഡിയയിലെ പരാമർശങ്ങളുടെ വിശദാംശങ്ങൾ തേടി ട്വിറ്റർ, ഫേസ്ബുക്ക്, മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്ക് ഡൽഹി പൊലിസ് കത്തയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago
No Image

എംസാറ്റ് പരീക്ഷ റദ്ദാക്കി യുഎഇ

uae
  •  a month ago
No Image

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ്; ഏഴ് വാഗ്ദാനങ്ങളുമായി ഇന്‍ഡ്യ സഖ്യം പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago