കുരുക്കുമുറുക്കി സർക്കാർ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനു കുരുക്കുമുറുക്കി സർക്കാരും പൊലിസും.
മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ എടുത്ത കേസിൽ സമഗ്ര അന്വേഷണം നടത്താൻ പൊലിസ് തീരുമാനിച്ചു. കന്റോൺമെന്റ് പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണത്തിനായി വൻ പൊലിസ് സംഘത്തെയാണ് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേഖ് ദർവേസ് സാഹേബിന്റെ നേത്യത്വത്തിലുള്ള 11 അംഗ പ്രത്യേക സംഘമായിരിക്കും അന്വേഷിക്കുക. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി, എസ്.മധുസൂദനൻ അന്വേഷണത്തിന് നേതൃത്വം നൽകും, കണ്ണൂർ അഡീഷണൽ എസ്.പി സദാനന്ദനും വിവിധ ജില്ലകളിൽ നിന്നുള്ള ഡിവൈ.എസ്.പിമാരും സംഘത്തിലുണ്ട്.സ്വപ്‌നയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഇന്ന് സ്വപ്നയെ കസ്റ്റഡിയിലെടുത്തേക്കും. പി.സി ജോർജിനെ കസ്റ്റഡിയിലെടുക്കണമോ അതോ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യണോ എന്ന് ഇന്ന് പ്രത്യേക സംഘം തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."