HOME
DETAILS

പച്ചത്തേങ്ങ സംഭരണം അട്ടിമറിച്ചതിൽ പ്രതിഷേധം; സർക്കാർ ചതിച്ചു, നെഞ്ചുപിടയുന്നെങ്കിലും തെങ്ങുമുറിച്ച് പ്രതിഷേധിക്കും

  
backup
June 10 2022 | 05:06 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%99%e0%b5%8d%e0%b4%99-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


വി.എം.ഷണ്‍മുഖദാസ്
പാലക്കാട്
പച്ചത്തേങ്ങ സംഭരണം സർക്കാർ അട്ടിമറിച്ചത് കേരകർഷകൻ്റെ നെഞ്ചത്തേറ്റ പ്രഹരമായി. ആരോടും പരാതിപ്പെടാനില്ലാതായതോടെ സങ്കടത്തോടെയാണെങ്കിലും ജീവനോപാധിയായ തെങ്ങുകൾതന്നെ വെട്ടിമാറ്റി സമാനതകളില്ലാത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് പാലക്കാട്ടെ ഒരു കർഷകൻ. കേരകര്‍ഷകരേയും കേരകൃഷിയേയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 25 വര്‍ഷം പ്രായമായ തെങ്ങുകള്‍ വെട്ടിമാററി പ്രതിഷേധിക്കുന്നത്. പാലക്കാട് മുതലമട വലിയചള്ള സൗത്തില്‍ താമസിക്കുന്ന വി.പി നിജാമുദ്ദീനാണ് മികച്ച വിളവു നൽകുന്ന ഹൈബ്രിഡ് തെങ്ങുകള്‍ വെട്ടിമാറ്റി സർക്കാരിനെ പ്രതിഷേധം അറിയിക്കുന്നത്. നെഞ്ചുപിടച്ചാണെങ്കിലും അഞ്ചു സെന്റിലെ അഞ്ചു തെങ്ങുകള്‍ ഈ കർഷകൻ ഇന്ന് മുറിച്ച് നീക്കും. നാളികേര സംഭരണം ഊര്‍ജിതമാക്കിയില്ലെങ്കില്‍ ഘട്ടംഘട്ടമായി തെങ്ങുകള്‍ മുഴുവന്‍ മുറിച്ചു മാറ്റും.


മുമ്പ് തമിഴ്നാട്ടിലെ കച്ചവടക്കാര്‍ നല്ല വില നൽകി തേങ്ങ വാങ്ങുമായിരുന്നു. അവിടെ കേരകൃഷി വ്യാപകമായതോടെ അവരെത്താതായി. ഇപ്പോള്‍ ഒരു തെങ്ങ് ആറ്- എട്ട് രൂപയ്ക്കാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്. ഒരു തേങ്ങയുടെ തൊണ്ടുനീക്കാൻ ഒന്നരരൂപയാണ്. തേങ്ങയിടാന്‍ 55 രൂപയാണെങ്കിലും തൊഴിലാളികളികളെ കിട്ടാനില്ല. ആറു മാസത്തിനിടെ 25,000 തേങ്ങകള്‍ പറിച്ചിട്ടിട്ടും വില്‍ക്കാനായില്ല. പച്ചത്തേങ്ങ സംഭരിക്കാന്‍ കൃഷി വകുപ്പ് നടപടിയെടുത്തിട്ടില്ല. പഞ്ചായത്തിലെ ഒന്നോ രണ്ടോ സംഭരണകേന്ദ്രങ്ങള്‍ വഴി മുഴുവന്‍ തേങ്ങയും സംഭരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ തെങ്ങുകള്‍ വെട്ടിമാറ്റുകയല്ലാതെ എന്തുചെയ്യുമെന്നും ജില്ലയിലുടനീളം വരുംദിവസങ്ങളില്‍ കര്‍ഷകര്‍ തെങ്ങുമുറിച്ച് പ്രതിഷേധിക്കുമെന്നും ഡല്‍ഹി ചലോ കര്‍ഷകസമര ഐക്യദാര്‍ഢ്യ സമിതി പാലക്കാട് ജില്ലാ കണ്‍വീനര്‍ കൂടിയായ നിജാമുദ്ദീന്‍ സുപ്രഭാതത്തോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago