തന്റെ മതം മാറ്റം സംബന്ധിച്ചു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകള്‍: ആയിഷ
തന്റെ മതം മാറ്റം സംബന്ധിച്ചു മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകള്‍: ആയിഷ
ജിദ്ദ: ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരുന്ന മലയാളി യുവതി ഇസ്‌ലാം മതം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില ഓണ്‍ലൈന്‍ ചാനലുകള്‍ പ്രചരിപ്പിക്കുന്നത് സത്യ വിരുദ്ധമാണെന്ന് മതം മാറിയ യുവതി തൃശൂര്‍ സ്വദേശി ആയിഷ പറഞ്ഞു.
യൂട്യൂബ് ചാനല്‍ ആയ കര്‍മ്മ ന്യൂസും മറ്റു ചില ഓണ്‍ലൈന്‍ ചാനലുകളും ആണ് ആതിര ലൗ ജിഹാദില്‍ പെട്ടെന്നും അവരെ സിറിയയിലേക്ക് കൊണ്ടു പോവുകയണെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു വാസ്തവവും ഇല്ലെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിഷ പറഞ്ഞു.
തന്റെ മുന്‍ ഭര്‍ത്താവ് ബെന്നി ആന്റണി പോലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി ശരിയല്ല. 2013 ല്‍ പ്രേമ വിവാഹംനടത്തിയെങ്കിലും ഇയാള്‍ നിരന്തരമായി തന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടില്‍ വന്നു നിരന്തരം മര്‍ദിക്കുമായിരുന്നു എന്നും അവര്‍ പറഞ്ഞു. ജോലി ആവശ്യാര്‍ഥം
ജിദ്ദയില്‍ എത്തിയെങ്കിലും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഭര്‍ത്താവിന് അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കും ഈ പണം ധൂര്‍ത്തടിക്കുകയായിരുന്നു ഇയാള്‍. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാന്‍ ഇയാള്‍ തയ്യാറായില്ല. അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷമായി തങ്ങള്‍ തമ്മില്‍ നല്ല ബന്ധത്തിലല്ല. രണ്ടു വര്‍ഷത്തിലേറെയായി തമ്മില്‍ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാള്‍ വിട്ടു തരാത്തതാണെന്നും താന്‍ വേണ്ടെന്ന് വെച്ചതല്ലെന്നും അവര്‍ പറഞ്ഞു.
താന്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നോട്ടീസ് അയച്ചിട്ട് കുറേ ആയി. നടപടികള്‍ നടന്നു വരികയാണ്. ധൂര്‍ത്തടിക്കാന്‍ പണം കിട്ടാത്തതിനാല്‍ അയാള്‍ പല വഴിക്കും തന്നെ പാട്ടിലാക്കാന്‍ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് താന്‍ മതം മാറാന്‍ തീരുമാനിച്ചത്. ഇതില്‍ താന്‍ ജോലി ചെയ്യുന്ന ക്ലിനിക് അധികൃതര്‍ക്കോ മറ്റാര്‍ക്കെങ്കിലുമൊ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാല്‍ ചില സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതര്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ല. അവരെക്കുറിച്ചു ബെന്നി കര്‍മ ന്യുസിനോട് പറഞ്ഞത് മുഴുവന്‍ നൂറു ശതമാനം നുണയാണെന്നും ആയിഷ വിശദീകരിച്ചു.
ഇപ്പോള്‍ മതം മാറിയ ആയിഷ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എക്‌സ്‌റെ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നുവെന്നും അവര്‍ക്കുള്ള ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സ്ഥാപനം നല്‍കിയിട്ടുണ്ടെന്നും അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും ആയിഷ ജോലി ചെയ്യുന്ന അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ആയിഷയുടെ മതം മാറ്റാവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യക്തി ഹത്യക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആയിഷ തൃശൂര്‍, അല്‍മാസ് മാനേജ്‌മെന്റ് ഭാരവാഹികളായ സി. കെ കുഞ്ഞി മരക്കാര്‍, മുസ്തഫ സെയ്ത്, അസിഫലി, റാഫി മോന്‍ എന്നിവര്‍ പങ്കെടുത്തു.
jeddha-ayisha-pressmeet about religious convertion
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."