കടലാഴങ്ങളില്‍ ഊളിയിട്ടും തരിമണല്‍ച്ചൂടില്‍ പൊള്ളിയും പ്രതിഷേധത്തിന്റെ കൂറ്റന്‍ തിരകളുയര്‍ത്തി ലക്ഷദ്വീപ് ജനത
കവരത്തി: കടലാഴങ്ങളില്‍ ഊളിയിട്ട്, പവിഴപ്പപുറ്റുകള്‍ തൊട്ട് കരയിലെ മണല്‍ത്തരികളേറ്റ് പൊള്ളി....ഒരു നാട് പ്രതിഷേധിക്കുകയാണ്. സംഘപരിവാര്‍ ഭരണ ഭീകരതയുടെ കരാളഹസ്തങ്ങളില്‍ നിന്നുള്ള മോചനത്തിനായുള്ള പോരാട്ടം. കരപോലെ തന്നെ പരിചിതമായ കടലില്‍ സേവ് ലക്ഷദ്വീപ് എന്ന പോസറ്ററുകളും പിടിച്ച് ആഴങ്ങളിലേക്കൂളിയിടുന്ന ചെറുപ്പങ്ങള്‍. പോളഅളുന്ന വെയില്‍ വകവെക്കാതെ പ്ലക്കാര്‍ഡുകളുമായി ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്ന ആബാലവൃദ്ധം. ഇതാണ് ഇന്ന് ലക്ഷദ്വീപ് കാണിച്ചു തരുന്നു പോരാട്ടത്തിന്റെ മനോഹര ചിത്രം.
ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ നിരാഹാര സമരം നടത്തുകയാണിന്ന്.
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാന പ്രകാരം നടക്കുന്ന നിരാഹാര സമരത്തില്‍ ദ്വീപ് നിവാസികള്‍ വീടുകളില്‍ കരിങ്കൊടി ഉയര്‍ത്തും. ദ്വീപിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ പൂര്‍ണമായും അടച്ചിടും.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കണ്‍വീനര്‍ യുസികെ തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."