100 രൂപയുടെ കോയിന്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം, അറിയാം പ്രത്യേകതകള്‍
100 രൂപയുടെ കോയിന്‍ ഉടന്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം
നൂറ് രൂപയുടെ കോയിന്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രം. പ്രധാനമന്ത്രിയുടെ റേഡിയോ പ്രോഗ്രാമായ മന്‍കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ സ്മരണയ്ക്കായാണ് കോയിന്‍ പുറത്തിറക്കാന്‍ ധനമന്ത്രാലയം പദ്ധതിയിടുന്നത്.
44 മില്ലിമീറ്റര്‍ വ്യാസവും 200 സെറേഷനുമുള്ള നാണയം വൃത്താകൃതിയിലായിരിക്കും. നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടായിരിക്കും. അമ്പത് ശതമാനം വെള്ളിയും നാല്‍പത് ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കും ഉള്‍പ്പെടുത്തി ക്വാര്‍ട്ടനറി അലോയിലായിരിക്കും നാണയം നിര്‍മിക്കുക. നാണയത്തിന്റെ ഒരുഭാഗത്ത് നടുവിലായി അശോകസ്തംഭത്തിലെ ലയണ്‍ കാപ്പിറ്റലും താഴെയായി 'സത്യമേവ് ജയതേ' എന്നും ഉണ്ടാകും. ഇതേ ഭാഗത്ത് ഇടതുവശത്തായി ദേവനാഗ്രി ലിപിയില്‍ ' ഭാരത് ' എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ ' ഇന്ത്യ' എന്നും എഴുതിയിരിക്കും. മൂല്യം കാണിക്കാന്‍ '100' എന്ന് അക്കത്തില്‍ രേഖപ്പെടുത്തും. രൂപയുടെ ചിഹ്നവും ഉണ്ടായിരിക്കും.നാണയത്തിന്റെ മറുഭാഗത്ത് മന്‍കിബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ലോഗോ രേഖപ്പെടുത്തും. ശബ്ദ തരംഗത്തിന്റെ സിംബലിനൊപ്പം മൈക്രോഫോണ്‍ ചിത്രവും വര്‍ഷം 2023 എന്നുകൂടി ആലേഖനം ചെയ്തിരിക്കും.
ദേവനാഗ്രി ലിപിയിലാണ് മൈക്രോഫോണിന്റെ ചിത്രത്തിന് മുകളിലായി 'മന്‍കി ബാത്ത് 100' എന്ന് ആലേഖനം ചെയ്യുക. പ്രധാനമന്ത്രി മോദിയുടെ റേഡിയോ ഷോ മന്‍കി ബാത്ത് 2014 ഒക്ടോബറിലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."